പ്രവിത്താനം സെന്റ് അഗസ്റ്റിന്‍സ് ഫൊറോന ദേവാലയത്തില്‍ വിശുദ്ധ മിഖായേല്‍ റെശ് മാലാഖയുടെയും വിശുദ്ധ ആഗസ്തിനോസിന്റെയും തിരുനാള്‍ നവംബര്‍ 14 മുതല്‍ 17 വരെ നടക്കും. പ്രധാന തിരുനാള്‍ ദിവസം വിശുദ്ധന്റെ രൂപം പ്രധാന ദേവാലയത്തില്‍നിന്നും വിശുദ്ധ മിഖായേലിന്റെ പള്ളിയില്‍ പ്രതിഷ്ഠിക്കുകയും തിരുന്നാളിന്റെ അവസാനം തിരികെ പ്രധാന ദേവാലയത്തില്‍ സ്ഥാപിക്കുകയും ചെയ്യും. വിശുദ്ധന്റെ തിരുന്നാളിന് നേതൃത്വം നല്‍കുന്നത് ഓരോ വര്‍ഷവും തെരഞ്ഞെടുക്കപെടുന്ന 18 അംഗങ്ങള്‍ ചേര്‍ന്നാണ്. നവംബര്‍ 14 വൈകീട്ട് 4.30 ന് തിരുനാള്‍ കൊടിയേറ്റ് നടക്കും. ആഘോഷമായ വി. കുര്‍ബാനയ്ക്ക് പാലാ രൂപത ചാന്‍സലര്‍ റവ. ഫാദര്‍ ജോസഫ് കുറ്റിയാങ്കല്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. നവംബര്‍ 15 ശനിയാഴ്ച രാവിലെ 6.15 ന് പ്രസുദേന്തി വാഴ്ചയും, 6.30 ന് ആഘോഷമായ വി. കുര്‍ബാനയും നടക്കും. 3 ന് ചെണ്ടമേളം, ബാന്റ് മേളം എന്നിവയും റവ.ഫാ.മാത്യു കദളിക്കാട്ടിലിന്റ മുഖ്യകാര്‍മ്മികത്വത്തില്‍ വിശുദ്ധ കുര്‍ബ്ബാനയും നടക്കും. 5.15ന് പ്രദക്ഷിണം ആരംഭിക്കും. പ്രവിത്താനം ടൗണ്‍ തിരുഹ്യദയ കപ്പേളയില്‍ നിന്നും ചെറുപുഷ്പം കപ്പേളയില്‍ നിന്നും ആരംഭിക്കുന്ന പ്രദിക്ഷണങ്ങള്‍ 6.15 ന് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജംഗ്ഷനില്‍ സംഗമിക്കും.





0 Comments