Breaking...

9/recent/ticker-posts

Header Ads Widget

എന്യൂമറേഷന്‍ ഫോം വിതരണം പുരോഗമിക്കുന്നു.



പ്രത്യേക വോട്ടര്‍ പട്ടിക പുതുക്കല്‍ പരിപാടിയുടെ ഭാഗമായി എന്യൂമറേഷന്‍ ഫോം വിതരണം പുരോഗമിക്കുന്നു. കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്ദ് മിഷന്‍ കോണ്‍വെന്റില്‍ എന്യൂമറേഷന്‍ ഫോം വിതരണം നടത്തി. ഡപ്യൂട്ടി കളക്ടറും, കടുത്തുരുത്തി നിയോജക മണ്ഡലം ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസറുമായ ഷാഹിന രാമകൃഷ്ണന്‍ മദര്‍ സുപ്പീരിയര്‍ സിസ്റ്റര്‍ റ്റിറ്റിയ്ക്ക് ഫോം നല്‍കി.

 വോട്ടര്‍ പട്ടിക പുതുക്കല്‍ പരിപാടിയില്‍ പങ്കാളികളാകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഡപ്യൂട്ടി കളക്ടര്‍ വിശദീകരിച്ചു. ബിഎല്‍ഒ സൂപ്പര്‍വൈസര്‍ അനൂപ് വി.വി, ബൂത്ത് ലെവല്‍ ഓഫീസര്‍ ഗോപകുമാര്‍, സിസ്റ്റര്‍ ജോസഫീന, സി. അനിറ്റ്, സി. ജോസ്ലിന്‍, സി. റാണി തുടങ്ങിയവര്‍ സംബന്ധിച്ചു.


Post a Comment

0 Comments