Breaking...

9/recent/ticker-posts

Header Ads Widget

റോഡ് ആക്‌സിഡന്റ് വിക്റ്റിംസ് റിമെംബറന്‍സ് ഡേ ആചരിച്ചു.



പാലായില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ റോഡ് ആക്‌സിഡന്റ്  വിക്റ്റിംസ്  റിമെംബറന്‍സ് ഡേ ആചരിച്ചു.  നവംബര്‍ മാസം മൂന്നാമത്തെ ഞായറാഴ്ചയാണ്  റോഡ് ആക്‌സിഡന്റ്റ്  വിക്ടിംസ്  റിമെംബറന്‍സ് ഡേ ആയി ആചരിക്കുന്നത്. പാലായില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍  മുണ്ടാങ്കലില്‍ ദിനാചരണം നടന്നു. ആഗസ്റ്റ് ആഞ്ചിന് ഈ ഭാഗത്ത് കാറും ഇരുചക്രവാഹനങ്ങളും കൂട്ടിയിടിച്ച്  അമ്മയും മകളും ഉള്‍പ്പെടെ മൂന്ന് പേര്‍  മരണത്തിനു കീഴടങ്ങിയിരുന്നു. 

ദിനാചരണത്തിന്റെ ഉദ്ഘാടനം പാലാ ഡിവൈഎസ്പി കെ സദന്‍ നിര്‍വഹിച്ചു പാലാ ജോയിന്റ് ആര്‍ടിഒ സന്തോഷ് കെ ജി അധ്യക്ഷനായിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ റെജി കെ.ജി മുഖ്യപ്രഭാഷണം നടത്തി.  AMV  നസീര്‍ എം,  ബിജു വാതല്ലൂര്‍, സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.  ചടങ്ങില്‍  മരിച്ചവരുടെ ബന്ധുക്കള്‍, ഡ്രൈവിംഗ് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.  മുണ്ടാങ്കലില്‍ നടന്ന അപകടത്തില്‍ മരണമടഞ്ഞ ജോമോള്‍ സുനില്‍,  അന്നമോള്‍  ധന്യാ സന്തോഷ് എന്നിവരുടെ ചിത്രത്തിനു മുന്നില്‍ മെഴുകുതിരി കത്തിച്ചാണ് ദിനാചരണത്തിന് തുടക്കംകുറിച്ചത്.


Post a Comment

0 Comments