Breaking...

9/recent/ticker-posts

Header Ads Widget

ഫാക്ടറിക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നു



പാലാ മുനിസിപ്പാലിറ്റിയില്‍ കരൂരില്‍ പ്രവര്‍ത്തിക്കുന്ന മീനച്ചില്‍ റബ്ബര്‍ മാര്‍ക്കറ്റിംഗ് ആന്‍ഡ് പ്രോസസിംഗ് കോപ്പറേറ്റീവ് സൊസൈറ്റിയുടെ ഫാക്ടറിക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നു. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച വൈകിട്ട് നാലു മണിക്ക്  ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ പത്തുവര്‍ഷം പൂട്ടിക്കിടന്ന ശേഷം നിയമപരമായ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ലൈസന്‍സുകള്‍ ഇല്ലാതെയും ആണ് ഫാക്ടറി പ്രവര്‍ത്തിക്കുന്നതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു. 

ഫാക്ടറിയുടെ പ്രവര്‍ത്തനം മൂലം പ്രദേശവാസികള്‍ക്ക് ആരോഗ്യത്തിന് ഹാനികരമായ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും, കൊതുക് ശല്യം വര്‍ധിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. ഫാക്ടറിയിലെ മലിനജലം പരിസരത്തെ പാടത്തേക്ക് ഒഴുക്കുന്നതായും, പ്രദേശവാസികള്‍ക്ക് ക്യാന്‍സര്‍,അലര്‍ജി, ശ്വാസകോശ രോഗങ്ങള്‍ എന്നിവ ഉണ്ടായതായുമാണ് ആക്ഷന്‍ കൗണ്‍സില്‍ ആരോപിക്കുന്നത്.  വൈകുന്നേരം നാലുമണിക്ക് ഫാക്ടറിക്കെതിരെയുള്ള പ്രതിഷേധയോഗം വെള്ളഞ്ചൂരില്‍ നടക്കും. വാര്‍ത്താ സമ്മേളനത്തില്‍ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായ വിനോദ് കാടന്‍കാവില്‍, ജോസുകുട്ടി പുത്തന്‍പുരയില്‍, സനി തെരുവുംകുന്നേല്‍, ബിജു ടി.ഡി, കുര്യാച്ചന്‍ മഞ്ഞക്കുന്നേല്‍, തോംസണ്‍ ചെമ്പുളായില്‍, സലി കാവുങ്കല്‍, ജോസി പഴയിടം എന്നിവര്‍പങ്കെടുത്തു.


Post a Comment

0 Comments