Breaking...

9/recent/ticker-posts

Header Ads Widget

ബസ് ബേ സംരക്ഷണ സമിതി പ്രതിഷേധ യോഗം



ഏറ്റുമാനൂരപ്പന്‍ ബെസ് ബേയുടെ ശോച്യാവസ്ഥയ്ക്ക്  പരിഹാരം കാണണമെന്നാ വശ്യപ്പെട്ട്   ബസ് ബേ സംരക്ഷണ സമിതി പ്രതിഷേധ യോഗം സംഘടിപ്പിച്ചു.  അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ബസ് ബേയുടെ അറ്റകുറ്റപ്പണികള്‍ നടത്താത്തതില്‍  പ്രതിഷേധിച്ചായിരുന്നു  പ്രതിഷേധം സംഘടിപ്പിച്ചത്.  ജനകീയ വികസന സമിതി പ്രസിഡണ്ട് ബി. രാജീവ് ഉദ്ഘാടനം ചെയ്തു. മണ്ഡലകാലം തുടങ്ങുന്നതിനു മുമ്പ് ബസ് ബേ യുടെ അറ്റകുറ്റപ്പണി നടത്തുമെന്ന ദേവസ്വം മന്ത്രിയുടെ ഉറപ്പ് അടിയന്തരമായി നടപ്പിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബസ് ബേ സംരക്ഷണ സമിതി പ്രസിഡന്റ് കരുണ്‍  കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ചു.  നഗരസഭ കൗണ്‍സിലര്‍ സുരേഷ് വടക്കേടം, ജനകീയ വികസന സമിതി ഭാരവാഹികളായ  വി എം തോമസ് വേമ്പനി,  അനു ജോസഫ്  കെ. ഒ. ഷംസുദ്ദീന്‍  പി.ബി രാജേഷ്  അബ്ദുല്‍ റഹിമാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. 
ഏറ്റുമാനൂരപ്പന്‍  ബസ് ബേ യുടെ  ഉടമസ്ഥാവകാശം ജില്ലാ കളക്ടര്‍ ഇടപെട്ട്, ജില്ലാ പഞ്ചായത്തില്‍ നിന്നും ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് കൈമാറുക, ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കുക, രാത്രികാലങ്ങളില്‍  മദ്യപാന്മാരുടെയും, തെരുവ് നായ്ക്കളുടെയും താവളമായി മാറിയ ബസ് ബേ യുടെ തെക്കുവശത്തായി ജനപ്രതിനിധികളുടെ ഫണ്ട്  ഉപയോഗിച്ച് ഹൈ മാസ്റ്റ് ലൈറ്റും, സി സി ടി വിയും സ്ഥാപിക്കുക, ബയോ ടോയ്‌ലറ്റ് നിര്‍മ്മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധ യോഗം.  ബസ് ബേയില്‍ എത്തിയ എല്ലാവര്‍ക്കും ബസ് ബേ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രഭാത ഭക്ഷണം നല്‍കി. കൂടാതെ ഒരു വര്‍ഷത്തേക്ക് ബസ് ബേയില്‍ യാത്രക്കാര്‍ക്കായി വര്‍ത്തമാനപത്രങ്ങളും ഒരുക്കി.


Post a Comment

0 Comments