സംസ്ഥാന സി.ബി.എസ്. ഇ കലോത്സവം നവംബര്‍ 12 മുതല്‍ 15 വരെ മരങ്ങാട്ടുപള്ളി ലേബര്‍ ഇന്‍ഡ്യ പബ്ലിക് സ്‌കൂളില്‍ നടക്കും. കോണ്‍ഫെഡറേഷന്‍ ഓഫ് കേരള സഹോദയ കോംപ്ലക്സ്സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന CBSE സംസ്ഥാന കലോത്സവത്തില്‍ കേരളത്തിലെ 1600 ഓള സ്‌കൂളുകളില്‍ നിന്നുള്ള കലാപ്രതിഭകളാണ് പങ്കെടുക്കുന്നത്. കേരളത്തിലെ 31 സഹോദയകളും പങ്കെടുക്കുന്ന കലോത്സവത്തില്‍ 10000 ത്തിലധികം മത്സരാര്‍ത്ഥികള്‍ 35 വേദികളിലായി 140 ഇനങ്ങളില്‍ മാറ്റുരയ്ക്കും. നവംബര്‍ 12 രാവിലെ 10 ന് പ്രധാന വേദിയായ കണ്‍വന്‍ഷന്‍ സെന്റ്‌റില്‍ കലോത്സവത്തിന്റെ ഉദ്ഘാടനം നടക്കും ജോസ് കെ മാണി എം പിയും , സന്തോഷ് ജോര്‍ജ് കുളങ്ങരയും മുഖ്യാതിഥികളായി പങ്കെടുക്കും. 13, 14, 15 തീയതികളില്‍ കലാ സാഹിത്യ മത്സരങ്ങള്‍ അരങ്ങേറും. ഈ വര്‍ഷത്തെ കലോത്സവത്തിന് CBSE ചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി സംഗമം എന്ന ചരിത്രപരമായ പ്രത്യേകതയുമുണ്ട്. കലാപരമായ പ്രകടനങ്ങള്‍, എക്‌സിബിഷനുകള്‍, STEM അധിഷ്ഠിത പ്രോജക്റ്റുകള്‍ എന്നിവ ശ്രദ്ധയാകര്‍ഷിക്കും. കോണ്‍ഫെഡറേഷന്‍ ഓഫ് സഹോദയാ പ്രസിഡന്റ് ജോജി പോള്‍, ജന സെക്രട്ടറി ഡോ. ദീപാ ചന്ദ്രന്‍, കോര്‍ കമ്മറ്റി കണ്‍വീനര്‍ ബെന്നി ജോര്‍ജ്, ലേബര്‍ ഇന്ത്യാ മാനേജിംഗ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ് കുളങ്ങര, സ്‌കൂള്‍ ഡയറക്ടര്‍ ടിനു രാജേഷ് തുടങ്ങിയവരുടെ നേതൃത്യത്തില്‍ 40-ല്‍ അധികo കമ്മറ്റികളാണ് കലോത്സവത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നത്. വാര്‍ത്താസമ്മേളനത്തില്‍ ജന.കണ്‍. സുജ കെ.ജോര്‍ജ്, ലേബര്‍ ഇന്ത്യാ മാനേജിംഗ് ഡയറക്ടര്‍ രാജേഷ് ജോര്‍ജ് കുളങ്ങര , വിദ്യാര്‍ത്ഥി പ്രതിനിധി ഹാരോള്‍ഡ് രാജേഷ്തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments