സര്‍ഗ്ഗ പ്രഭ ചെറുപുഷ്പ മിഷന്‍ലീഗിന്റെ സംസ്ഥാന പ്രേഷിത കലോത്സവം സര്‍ഗപ്രഭ 2025 കിടങ്ങൂര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടന്നു. കോട്ടയം അതിരൂപതയുടെ ആതിഥേയത്വത്തിലാണ് പ്രേഷിത കലോത്സവം നടന്നത്. കേരളത്തിലെ സീറോ മലബാര്‍, സീറോ മലങ്കര, ലത്തീന്‍ സഭകളിലെ ചങ്ങനാശേരി, വിജയപുരം, കാഞ്ഞിരപ്പള്ളി ,പാലാ, ഇടുക്കി, കോതമംഗലം, എറണാകുളം, കൊച്ചി , പാലക്കാട് താമരശ്ശേരി, മാനന്തവാടി ,തലശ്ശേരി, കോട്ടയം രൂപതകളില്‍ നിന്നുള്ള 750 ഓളം മത്സരാര്‍ത്ഥികളാണ് കലോത്സവത്തില്‍ പങ്കെടുത്തത്. കിടങ്ങൂര്‍ ഫൊറോനാ വികാരി ഫാ. സ്റ്റാനി ഇടത്തിപ്പറമ്പില്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. സെന്റ് മേരീസ് സ്‌കൂളിലെ എട്ടു വേദികളിലാണ് മത്സരം നടന്നത്. വിവിധ കാറ്റഗറികളിലായി ലളിത ഗാനം, പ്രസംഗം, മിഷന്‍ ക്വിസ് , ബൈബിള്‍ വായന തുടങ്ങിയ മത്സരങ്ങളാണ് നടന്നത്. വൈകീട്ട് നടന്ന സമ്മേളനത്തില്‍ CMLവാര്‍ഷികവും സമാപന സമ്മേളനവും കോട്ടയം അതിരൂപത അധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ഉദ്ഘാടനംചെയ്തു. CML അതിരൂപതാ ഡയറക്ടര്‍ ഫാദര്‍ ജെഫിന്‍ ഒഴുങ്ങാലില്‍ സ്വാഗതമാശംസിച്ചു.
സംസ്ഥാന ഡയറക്ടര്‍ ഫാദര്‍ ഷിജു ഐക്കരക്കാനായില്‍ ആമുഖ പ്രസംഗം നടത്തി. CM L സംസ്ഥാന പ്രസിഡന്റ് രഞ്ജിത് മുതുപ്ലാക്കല്‍ അധ്യക്ഷനായിരുന്നു. അന്തര്‍ദേശീയ സെക്രട്ടറി ബിനോയി പള്ളിപ്പറമ്പില്‍ ,ദേശീയ പ്രസിഡന്റ് സുജി പുല്ലുകാട്ട് , ജസ്റ്റിന്‍ വയലില്‍, കോട്ടയം അതിരുപതാ പ്രസിഡന്റ് മാത്തുക്കുട്ടി സണ്ണി മൂലക്കാട്ട് , കിടങ്ങൂര്‍ മേഖലാ ഡയറക്ടര്‍ ഫാദര്‍ ബിബിന്‍ കണ്ടോത്ത്, തോമസ് സെബാസ്റ്റ്യന്‍ അടുപ്പുകല്ലുങ്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മികച്ച CML ശാഖയ്ക്കുള്ള പുരസ്‌കാരങ്ങള്‍, മത്സര വിജയികള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ എന്നിവ ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് വിതരണം ചെയ്തു.





0 Comments