Breaking...

9/recent/ticker-posts

Header Ads Widget

ലോക പ്രമേഹ ദിനാചരണവും ആന്റി മൈക്രോബിയല്‍ വാരാചരണവും



ഏറ്റുമാനൂര്‍ കുടുംബ ആരോഗ്യ കേന്ദ്രത്തിന്റെയും കോട്ടയം ഗവണ്‍മെന്റ് നേഴ്‌സിങ് കോളേജിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലോക പ്രമേഹ ദിനാചരണവും ആന്റി മൈക്രോബിയല്‍ വാരാചരണവും  സംഘടിപ്പിച്ചു. ഏറ്റുമാനൂര്‍ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. രാജേഷ് ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ : ബബ്‌ലു റാഫേല്‍  അധ്യക്ഷത വഹിച്ചു. നാലാംവര്‍ഷ  നേഴ്‌സിങ് വിദ്യര്‍ത്ഥിനികളായ നവ്യ, കെസിയ, അമല തുടങ്ങിയ എന്നിവരുടെ നേതൃത്വത്തില്‍ ഫ്‌ലാഷ്  മോബ്, ഏകാംഗ നാടകം എന്നിവയും  ബോധവല്‍ക്കരണ പരിപാടികളും നടത്തി. ബി എസ് സി നഴ്‌സിംഗ് വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച പരിപാടിയില്‍ കുടുംബാരോഗ്യകേന്ദ്രം ഡോ: രാഹുല്‍, ഡോ : ശ്യാം, ഡോ : ലിഷ പോള്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍   മറൈന്‍ ബിന്ദു, ജൂനിയര്‍,ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി. ജി. ശ്രീനിവാസന്‍,ആര്‍ ബി എസ് കെ നേഴ്‌സ് ദിലീപ്, നഴ്‌സിംഗ് ഓഫീസര്‍മാര്‍, ഫര്‍മസിസ്റ്റ് അരവിന്ദ് എം എസ് സി നഴ്‌സിംഗ് വിദ്യാര്‍ഥിനികള്‍ എന്നിവര്‍ പങ്കെടുത്തു.



Post a Comment

0 Comments