സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പു കമ്മീഷന്‍ നവംബര്‍ 14 ന് വിജ്ഞാപനം, പുറപ്പെടുവിക്കും. നവംബര്‍ 21 വരെ നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. സൂക്ഷ്മപരിശോധന നവംബര്‍ 22 ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24 -ാണ്. ഡിസംബര്‍ 9നും 11 നുമായി രണ്ടുഘട്ടങ്ങളിലാണ് വോട്ടെടുപ്പ്. കോട്ടയം, ഇടുക്കി, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ ഡിസംബര്‍ 9 നും, ശേഷിക്കുന്ന ജില്ലകളില്‍ ഡിസംബര്‍ 11 നും വോട്ടെടുപ്പ് നടക്കും.
വോട്ടെണ്ണല്‍ ഡിസംബര്‍ 13 ന് നടക്കും. മാതൃകാ പെരുമാറ്റച്ചട്ടം സംസ്ഥാനത്ത് നിലവില്‍ വന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായ വോട്ടെടുപ്പ് നടത്തുന്നതിനായാണ് ചട്ടങ്ങളെന്നും കമ്മിഷന്‍ വ്യക്തമാക്കി. 1199 തദ്ദേശ സ്ഥാപനങ്ങളിലായി 23576 വാര്‍ഡുകളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഡിസംബര്‍ 21ന് മുന്‍പ് പുതിയ തദ്ദേശ ഭരണ സമിതികള്‍ ചുമതല ഏറ്റെടുക്കണം. അന്തിമ വോട്ടര്‍പട്ടിക തയ്യാറായി. സംവരണ മണ്ഡലങ്ങളുടെ വിജ്ഞാപനം കഴിഞ്ഞ ദിവസം വന്നിരുന്നു.2,8430761 വോട്ടര്‍മാരില്‍ ഒന്നരക്കോടിയിലേറെപ്പേര്‍ സ്ത്രീകളും 281 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമുണ്ട്. 2841 പ്രവാസി വോട്ടര്‍മാരുമുണ്ട്. രണ്ടര ലക്ഷത്തോളം ജീവനക്കാരെ തിരഞ്ഞെടുപ്പിന്റെ സുഗമമായ നടത്തിപ്പിനായി നിയമിച്ചിട്ടുണ്ട്.





0 Comments