തദ്ദേശ തെരഞ്ഞെടുപ്പിന് ഒരു മാസം പോലും സമയമില്ലെന്നിരിക്കെ സീറ്റ് ഉറപ്പിച്ച സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനും തുടക്കമിട്ടുകഴിഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയവും പത്രിക സമര്‍പ്പണവും അവസാനഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരണവും പലയിടത്തും പൂര്‍ത്തിയായിട്ടില്ല. ഏറ്റുമാനൂര്‍ നഗരസഭ പരിധിയില്‍ 34 ആം വാര്‍ഡില്‍ യുഡിഎഫ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഏറ്റുമാനൂര്‍ ജനകീയ വികസന സമിതി പ്രസിഡണ്ട് ബി രാജീവും തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങളില്‍ ഒരുപടി മുന്നിലാണ്. വാര്‍ഡിലെ വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചരണത്തിലാണ് രാജീവും പ്രവര്‍ത്തകരും.


.webp)


0 Comments