ഏറ്റുമാനൂര്‍ ഉപജില്ലാ സ്‌കൂള്‍ കലോത്സവം കലയോളം 2025 ന് ഹോളിക്രോസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ തിരി തെളിഞ്ഞു. 58 വിദ്യാലയങ്ങളില്‍ നിന്നായി 2000 ത്തിലധികം കുട്ടികളാണ് 4 ദിവസങ്ങളിലായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. കലയോളം 2025ന്റെ ഉദ്ഘാടനം AEO ശ്രീജ പി ഗോപാല്‍ നിര്‍വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ മാത്യൂ തെക്കേല്‍ അധ്യക്ഷനായിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ സത്യപാലന്‍ സി , സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജയ്‌സണ്‍ ജേക്കബ് , ഹെഡ്മാസ്റ്റര്‍ ജോജി എബ്രഹാം, HM ഫോറം സെകട്ടറി ബിജോ ജോസഫ് , അനീഷ് നാരായണന്‍ , PTA പ്രസിഡന്റ് സജു സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആദ്യദിനത്തില്‍ ഭിന്ന ശേഷി കുട്ടികളുടെ കലോത്സവം, സംസ്‌കൃതോത്സവം, അറബിക് കലോത്സവം, , ബാന്റ് മേള മത്സരം നടന്നു. ചിത്രരചന , ക ഥാകഥനം, പ്രസംഗം , പദ്യം ചൊല്ലല്‍ തുടങ്ങിയ വിവിധ ത്സരങ്ങളും നടന്ന്ു. ഗ്രീന്‍ പ്രോട്ടൊകാള്‍ ഏര്‍പ്പെടുത്തിയാണ് മത്സരങ്ങള്‍ നടക്കുന്നത്. ജൂനിയര്‍ റെഡ്‌ക്രോസ് കുട്ടികളാണ് ഗ്രീന്‍ പ്രോട്ടോക്കോളിന് നേതൃത്വം നല്‍കുന്നത.് കലോത്സവം നവംബര്‍ 14 ന് സമാപിക്കും.


.jpg)


0 Comments