Breaking...

9/recent/ticker-posts

Header Ads Widget

മണ്ഡല മഹോത്സവ ചിറപ്പിനുള്ള ഒരുക്കങ്ങള്‍ മുടങ്ങിയ നിലയില്‍



ശബരിമലയുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മണ്ഡല മഹോത്സവ ചിറപ്പിനുള്ള ഒരുക്കങ്ങള്‍ മുടങ്ങിയ നിലയില്‍. മണ്ഡലകാലം പടിവാതുക്കല്‍ എത്തിയിട്ടും തര്‍ക്കങ്ങളുടെ പേരില്‍ ചിറപ്പ് മണ്ഡപ നിര്‍മ്മാണം എങ്ങും എത്താതെ അനിശ്ചിതാവസ്ഥയിലായി. കഴിഞ്ഞവര്‍ഷം വരെയും ശബരിമല തീര്‍ത്ഥാടന കാലത്ത് മഹാദേവക്ഷേത്രത്തിന് പുറത്ത് ശ്രീകൃഷ്ണന്‍ കോവിലിനോട് ചേര്‍ന്ന് കല്യാണമണ്ഡപത്തിന്റെ മുന്നിലായി താല്‍ക്കാലിക ചിറപ്പ് മണ്ഡപം ഒരുക്കിയിരുന്നു. തീര്‍ത്ഥാടന കാലഘട്ടത്തില്‍ ഇവിടെ പ്രത്യേക പൂജയും നടത്തിയിരുന്നു. 
ചിറപ്പു മണ്ഡപത്തിനായി പ്രതിവര്‍ഷം ലക്ഷക്കണക്കിന് രൂപ ചിലവാക്കുന്നത് ഒഴിവാക്കുവാനും സ്ഥിരം ചിറപ്പ്  മണ്ഡപം ഒരുക്കുന്നതിനും ഇക്കുറി ശ്രമങ്ങള്‍ നടത്തിയിരുന്നു. ഇതിനായി ദേവസ്വം മരാമത്ത് വകുപ്പ് തുടക്കം കുറിച്ച നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഒരു വിഭാഗം ഭക്തരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു. ക്ഷേത്രത്തിന് പുറത്ത് മറ്റ് ആരാധനകള്‍ പാടില്ലെന്ന് ദേവപ്രശ്‌ന വിധി ചൂണ്ടിക്കാട്ടിയും ക്ഷേത്രമുറ്റത്തെ സംരക്ഷണവേലിക്കുള്ളില്‍ സ്ഥിരം നിര്‍മ്മാണങ്ങള്‍ പാടില്ലെന്ന് ഹൈക്കോടതി വിധി ഉണ്ടെന്നതും ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധക്കാര്‍ രംഗത്ത് വന്നത്. ഇതേ തുടര്‍ന്നാണ് സ്ഥിരം സംവിധാനത്തിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചത്. സ്ഥിരം അയ്യപ്പ മണ്ഡപവും ഭക്തര്‍ക്കായുള്ള  പില്‍ഗ്രിം   ഷെല്‍ട്ടറും ചേര്‍ന്നുള്ള  പ്രൊജക്ടിനാണ് ക്ഷേത്രോപദേശക സമിതി ദേവസ്വം ബോര്‍ഡിന് നിവേദനം നല്‍കിയത്. രണ്ടായിരത്തോളം ചതുരശ്ര അടിയില്‍ വിസ്തൃതിയില്‍ ചിറപ്പ് മണ്ഡപം നിര്‍മ്മാണത്തിനായി പില്ലറുകള്‍ സ്ഥാപിക്കുവാന്‍ വലിയ കുഴികള്‍ എടുക്കുകയും കോണ്‍ക്രീറ്റ് ഇളക്കി മാറ്റുകയും ചെയ്തിരുന്നു. ഇതോടെ ഇക്കുറി ക്ഷേത്രത്തിന് പുറത്ത് ചിറപ്പ് മണ്ഡപം ഉണ്ടാവാന്‍ സാധ്യതയില്ലെന്ന് സൂചനയാണ് ലഭിക്കുന്നത്.


Post a Comment

0 Comments