Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരപ്പന്‍ ബസ് ബേയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ബസ് ബേ സംരക്ഷണ സമിതി



എം.സി റോഡില്‍ ഏറ്റുമാനൂര്‍ ക്ഷേത്രത്തിനു സമീപമുള്ള ഏറ്റുമാനൂരപ്പന്‍ ബസ് ബേയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ബസ് ബേ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. മണ്ഡല കാലം ആരംഭിക്കുവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഏറ്റുമാനൂരപ്പന്‍ ബസ് ബേ യുടെ ശോചനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ടിട്ടും അധികൃതര്‍ അനങ്ങാപ്പാറ നയം തുടരുകയാണന്ന് ഏറ്റുമാനൂര്‍ ബസ് ബേ സംരക്ഷണ സമിതി വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. മണ്ഡലകാലം തുടങ്ങുന്നതിനു മുമ്പ് ബസ് ബേ യുടെ അറ്റകുറ്റപ്പണി നടത്തുമെന്ന ദേവസ്വം മന്ത്രിയുടെ ഉറപ്പ് അടിയന്തരമായി നടപ്പിലാക്കണമെന്നും ഭാരവാഹികള്‍  ആവശ്യപ്പെട്ടു.  

ബസ് ബേ സംരക്ഷണ സമിതി പ്രസിഡന്റ് എറണാകുളം കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന  യോഗത്തിലെ നിര്‍ദ്ദേശങ്ങള്‍ ദേവസ്വം വകുപ്പ് മന്ത്രിക്കും മറ്റ് അധികാരികള്‍ക്കും സമര്‍പ്പിക്കും. ഏറ്റുമാനൂരപ്പന്‍  ബസ് ബേ യുടെ  ഉടമസ്ഥാവകാശം ജില്ലാ കളക്ടര്‍ ഇടപെട്ട്, ജില്ലാ പഞ്ചായത്തില്‍ നിന്നും ഏറ്റുമാനൂര്‍ നഗരസഭയ്ക്ക് കൈമാറുക,ഹൈമാസ്റ്റ് ലൈറ്റും സി സി ടി വിയും സ്ഥാപിക്കുക,ബയോ ടോയ്‌ലറ്റ് നിര്‍മ്മിക്കുക എന്നിവയാണ് ബസ്‌ബേ സംരക്ഷണ സമിതി ആവശ്യപ്പെടുന്നത്.വൃശ്ചികം ഒന്നിന്  രാവിലെ 7.30 മുതല്‍ 8.30 വരെ ബസ് ബേ എത്തുന്ന എല്ലാവര്‍ക്കും ബസ് ബേ സംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ പ്രഭാത ഭക്ഷണം നല്‍കും.  ഒരു വര്‍ഷത്തേക്ക്  ബസ് ബേ ചെറു വായനശാല ആക്കിമാറ്റും. വിവിധ ദിനപത്രങ്ങള്‍,  ഉള്‍പ്പെടെ കുട്ടികളുടെ മാസികകള്‍ തുടങ്ങിയവ യാത്രക്കാര്‍ക്ക് ലഭ്യമാക്കും.എല്ലാ മലയാള മാസം ഒന്നാം തീയതികളിലും പ്രഭാതഭക്ഷണം സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ നല്‍കും. വൃശ്ചികം ഒന്നിന്  രാവിലെ 8.30- ന് കരുണ്‍ കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍  ചേരുന്ന വിശദീകരണ യോഗം ജനകീയ വികസന സമിതി പ്രസിഡണ്ട് ബി. രാജീവ് ഉദ്ഘാടനം ചെയ്യും. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ  സമ്മേളനത്തില്‍ സംരക്ഷണ സമിതി പ്രസിഡന്റ് കരുണ്‍ കൃഷ്ണകുമാര്‍, സെക്രട്ടറി ബി രാജീവ്,വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ജി.കെ. നായര്‍ പാലാരിവട്ടം, വി.എം തോമസ് വേമ്പേനി,  പി.ബി. രാജേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.


Post a Comment

0 Comments