Breaking...

9/recent/ticker-posts

Header Ads Widget

റ്റി.എന്‍. സുകുമാരന്‍ നായരെ ആദരിച്ചു.



ഏഴാച്ചേരി കാവിന്‍പുറം ഉമാ-മഹേശ്വര ക്ഷേത്രത്തില്‍ തുടര്‍ച്ചയായി രണ്ടര പതിറ്റാണ്ടോളം ദേവസ്വം മാനേജരായി പ്രവര്‍ത്തിച്ച റ്റി.എന്‍. സുകുമാരന്‍ നായരെ ആദരിച്ചു.  NSS രാമപുരം മേഖലാ കണ്‍വീനര്‍ രാധാകൃഷ്ണന്‍ ഇടനാട്ടുപറമ്പില്‍  സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.എന്‍.ഡി.പി. യോഗം ഏഴാച്ചേരി ശാഖാ പ്രസിഡന്റ് പി.ആര്‍. പ്രകാശ് പെരികിനാലില്‍ മുഖ്യപ്രഭാഷണം നടത്തി. 

വിവിധ സമുദായ നേതാക്കളായ വി.ജി. ചന്ദ്രന്‍, രാജേഷ് കുന്നേല്‍, രാജു കുന്നേല്‍മേപ്പുറത്ത്,  എന്നിവര്‍ ചേര്‍ന്ന് സുകുമാരന്‍ നായരെ പൊന്നാട അണിയിച്ച് ആദരിച്ചു. പി.ആര്‍. പ്രകാശ് സുകുമാരന്‍ നായര്‍ക്ക് മെമന്റോ സമര്‍പ്പിച്ചു. സമ്മേളനത്തില്‍ ബി.എ.എം.എസ്. പരീക്ഷ ഉയര്‍ന്ന മാര്‍ക്കോടെ പാസായ  ആഷിക് രാജിനെ അനുമോദിച്ചു. ചിത്രലേഖ വിനോദ് ആഷികയെ പൊന്നാട അണിയിച്ചു. സുകുമാരന്‍ നായര്‍ക്ക്  പ്രശംസാ ഫലകം നല്‍കി. സമ്മേളനത്തില്‍ കാവിന്‍ പുറം ദേവസ്വം മീഡിയ കോ-ഓര്‍ഡിനേറ്റര്‍ തുമ്പയില്‍ ആര്‍. സുനില്‍കുമാര്‍ ആമുഖപ്രസംഗം നടത്തി. കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ താലപ്പൊലി-തിരുവാതിര മഹോത്സവത്തിന്റെ നോട്ടീസ് പ്രകാശനം  രാധാകൃഷ്ണന്‍ ഇടനാട്ടുപറമ്പില്‍ നിര്‍വ്വഹിച്ചു.


Post a Comment

0 Comments