Breaking...

9/recent/ticker-posts

Header Ads Widget

രാമപുരം സ്‌കൂളിലെ വിദ്യാര്‍ഥികളുടെ കൃഷിയിടം കാണാന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ എത്തി.



രാമപുരം സ്‌കൂളിലെ വിദ്യാര്‍ഥികളുടെ കൃഷിയിടം കണ്ട് പ്രോത്സാഹനമേകാന്‍ കേന്ദ്രമന്ത്രി ജോര്‍ജ്  കുര്യന്‍ എത്തി. കാര്‍ഷിക സംസ്‌ക്കാരം വളര്‍ത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം സംരംഭങ്ങള്‍ അനിവാര്യമാണെന്ന് ജോര്‍ജ് കുര്യന്‍  പറഞ്ഞു. വിഷ രഹിത പച്ചക്കറികളുടെയും ഔഷധ സസ്യങ്ങളുടെയും മീന്‍ കുളത്തിന്റെയും കൃഷി നേരില്‍ കണ്ടറിഞ്ഞ മന്ത്രി  കുട്ടികളുടെയും അധ്യാപകരുടെയും മാതാപിതാക്കളുടെയും പ്രയത്‌നങ്ങളെ പ്രശംസിച്ചു. 

 സന്ദര്‍ശന ശേഷം മന്ത്രി കുട്ടികളുമായി സംവദിച്ചു.  കൃഷിയില്‍ അവര്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും വിളവെടുപ്പ് രീതികളെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു.  സ്‌കൂളിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ സഹായവും കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉറപ്പ് നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. പാലാ കോര്‍പ്പറേറ്റ് സെക്രട്ടറി ഫാദര്‍ ജോര്‍ജ് പുല്ലുകാലായില്‍,  സ്‌കൂള്‍ മാനേജര്‍ ഫ ബെര്‍ക്കുമാന്‍സ് കുന്നുംപുറം,  രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  ലിസമ്മ മത്തച്ചന്‍, ഫാ തോമസ് കിഴക്കേല്‍, സിസ്റ്റര്‍ അനിജ,  വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചേര്‍ന്ന് കേന്ദ്രമന്ത്രിയ സ്വീകരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, പയസ് തച്ചുമുറി എന്നിവര്‍ മന്ത്രിക്കൊപ്പമുണ്ടായിരുന്നു.


Post a Comment

0 Comments