Breaking...

9/recent/ticker-posts

Header Ads Widget

തിരഞ്ഞെടുപ്പ് ഹരിതചട്ടം കര്‍ശനമാക്കുവാന്‍ പരിസ്ഥിതി പരിപാലന വിഭാഗം



തദ്ദേശ തിരഞ്ഞെടുപ്പ് ഹരിതചട്ടം കര്‍ശനമാക്കുവാന്‍ പരിസ്ഥിതി പരിപാലന വിഭാഗം നടപടികളാരംഭിച്ചു. ഹൈകോടതി നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് തദ്ദേശ തിരഞ്ഞെടുപ്പില്‍ ഹരിതചട്ടം കര്‍ശനമാക്കുന്നത്.  തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നതിന് പി. വി. സി, പോളിസ്റ്റര്‍, നൈലോണ്‍ കൊറിയന്‍ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള തുണികള്‍, പോളിസ്റ്റര്‍  തുണി തുടങ്ങി  പുനരൂപയോഗ സാധ്യമല്ലാത്ത എല്ലാത്തരം സാമഗ്രികളുടെയും ഉപയോഗം ഒഴിവാക്കുവാന്‍ നിര്‍ദ്ദേശമുണ്ട്. 100% കോട്ടണ്‍ അല്ലെങ്കില്‍ പോളിഎത്തിലീന്‍, പേപ്പര്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദ വസ്തുക്കള്‍ മാത്രമേ പ്രചരണ പരിപാടികള്‍ക്ക് ഉപയോഗിക്കാന്‍ പാടുള്ളൂ.  പ്രചരണ സാമഗ്രികളില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് അംഗീകൃത ക്യു. ആര്‍ കോഡ്, പി.വി.സി ഫ്രീ റീസൈക്ലബിള്‍ ലോഗോ, പ്രിന്ററുടെ വിശദാംശങ്ങള്‍ എന്നിവ നിര്‍ബന്ധമായും നിഷ്‌കര്‍ഷിക്കുന്നു. തിരഞ്ഞെടുപ്പ് പ്രചരണം, റോഡ് ഷോകള്‍, യോഗങ്ങള്‍, റാലികള്‍, സമ്മേളനങ്ങള്‍ എന്നിവയിലെല്ലാം എല്ലാത്തരം നിരോധിത പ്ലാസ്റ്റിക് വസ്തുക്കളുടെയും ഡിസ്‌പോസിബിള്‍ വസ്തുക്കളുടെയും ഉപയോഗം ഒഴിവാക്കിക്കൊണ്ട് മാലിന്യം രൂപപ്പെടുന്നതിനുള്ള സാഹചര്യം ഒഴിവാക്കേണ്ടതാണ്.  
വോട്ടെടുപ്പ് അവസാനിച്ചാല്‍ ഉടന്‍ തിരഞ്ഞെടുപ്പ് പ്രചരണവുമായി ബന്ധപ്പെട്ട എല്ലാത്തരം സാമഗ്രികളും ശേഖരിച്ച് നിശ്ചിത യൂസര്‍ ഫീ നല്‍കി ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറേണ്ടതാണ്.  ഓരോ രാഷ്ട്രീയപാര്‍ട്ടികളുടെയും തിരഞ്ഞെടുപ്പ് ഓഫീസുകളില്‍ മാലിന്യം തരംതിരിച്ച് നിക്ഷേപിക്കുന്നതിന് ബിന്നുകള്‍, ഭക്ഷണ പാനീയ വിതരണത്തിന് കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങള്‍, ഗ്ലാസുകള്‍ എന്നിവ സ്വന്തം നിലയില്‍ സജ്ജീകരിക്കണം.  നിരോധിത ഉല്‍പ്പന്നങ്ങളുടെ ഉപയോഗം, മാലിന്യം പൊതുനിരത്തിലും ജലസ്രോതസ്സുകളിലും നിക്ഷേപിക്കല്‍, കത്തിക്കല്‍ തുടങ്ങിയ നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് പാലാ നഗരസഭ പൊതുജനാരോഗ്യ വിഭാഗം ക്ലീന്‍ സിറ്റി മാനേജറും ഹരിത തദ്ദേശ തിരഞ്ഞെടുപ്പ് നോഡല്‍ ഓഫീസറുമായ ആറ്റിലി പി ജോണ്‍, അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരായ സിയാദ് എ, രേഖ എസ്, സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ അനീഷ് സി.ജി, ഉമേഷിത പി.ജി എന്നിവര്‍ അറിയിച്ചു.  നഗരസഭ പ്രദേശത്ത് ഹരിതച്ചട്ടം പാലിക്കുന്നത് സംബന്ധിച്ച് പ്രിന്റിങ് പ്രസ്സുകളില്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ രഞ്ജിത്ത് ആര്‍ ചന്ദ്രന്‍, മഞ്ജു മോഹന്‍, മഞ്ജുത  മോഹന്‍, സോണി ബാബു  എന്നിവരുടെ നേതൃത്വത്തില്‍ പരിശോധനകള്‍നടത്തി.


Post a Comment

0 Comments