Breaking...

9/recent/ticker-posts

Header Ads Widget

ആശാ പ്രവര്‍ത്തകയായിരുന്ന ജിതികാ ജോസഫ് കോണ്‍ഗ്രസില്‍ ചേര്‍ന്നു



ആശാ സമരത്തിന് നേതൃത്വം നല്‍കിയതിന്റെ പേരില്‍  ജോലിയില്‍ നിന്നും പിരിച്ചുവിടപ്പെട്ട പാലാ നഗരസഭയിലെ ആശാ പ്രവര്‍ത്തകയായിരുന്ന ജിതികാ ജോസഫ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ആര്‍. ജെ. ഡി അംഗമായിരുന്ന ജിതികാ ജോസഫ് ആണ്  ഇപ്പോള്‍ കോണ്‍ഗ്രസില്‍ അംഗമായിരിക്കുന്നത്. ജോസ് കെ മാണി വിഭാഗവുമായി ഉണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇടതുമുന്നണിയിലെ ഘടക കക്ഷിയായ ആര്‍. ജെ. ഡി യില്‍ ചേരുകയും നിലവില്‍ നിയോജക മണ്ഡലം പ്രസിഡന്റുമാണ് ജിതിക. ആശാ സമരത്തിന് നേതൃത്വം നല്‍കിയതിനും, ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെ വിമര്‍ശിച്ചതിന്റെ പേരിലും ജോലിയില്‍ നിന്നും ജിതികയേ പിരിച്ചു വിട്ടിരുന്നു. പാലാ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ വെച്ച് പ്രസിഡന്റ് തോമസുകുട്ടി നെച്ചിക്കാട്ട് ജിതികയെ ഷാള്‍ അണിയിച്ചു സ്വീകരിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഡ്വ. ചാക്കോ തോമസ്, അഡ്വ. ആര്‍. മനോജ്, ഷോജി ഗോപി, കൗണ്‍സിലര്‍ മായ രാഹുല്‍, രാഹുല്‍ പി. എന്‍. ആര്‍, ടോണി തൈപറമ്പില്‍, അര്‍ജുന്‍ സാബു, ജോമോന്‍ മുട്ടക്കുളത്തില്‍, ബേബി കീപ്പുറം, രജിത പ്രകാശ്, സത്യനേശന്‍ തോപ്പില്‍, ശശി എന്നിവര്‍പങ്കെടുത്തു.



Post a Comment

0 Comments