കടപ്പാട്ടൂര്‍ ശ്രീ മഹാദേവ ക്ഷേത്രത്തിലെ മണ്ഡല മകരവിളക്കു മഹോത്സവത്തിന് നവംബര്‍ 14-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തുടക്കം കുറിക്കും. തൃക്കടപ്പാട്ടൂരപ്പന്റെ ചൈതന്യവും പ്രകൃതിദത്ത സൗകര്യങ്ങളാലും ശബരിമല തീര്‍ത്ഥാടകരുടെ പ്രിയപ്പെട്ട ഇടത്താവളമാണ് കടപ്പാട്ടൂര്‍. വ്രതശുദ്ധിയുടെ പവിത്രതയ്ക്ക് പ്രാധാന്യം നല്‍കിയാണ് ദേവസ്വത്തിന്റെ നേതൃത്വത്തില്‍ വിശ്വമോഹനം മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന മഹോത്സവം നടക്കുന്നത്. ദീര്‍ഘദൂരയാത്രികരായ, അയ്യപ്പഭക്തര്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും സൗജന്യമായാണ് ദേവസ്വം നല്‍കുന്നത്.
അന്നദാന മാഹാത്മ്യം പ്രചരിപ്പിക്കുന്നതിനും, ആരോഗ്യകരമായ ഭക്ഷണം നല്‍കുക എന്ന ഉദ്ദേശത്തോടെയും 'തത്വമസി' എന്ന അന്നദാനപദ്ധതിയിലൂടെ തീര്‍ത്ഥാടകാലയളവില്‍ രാവിലെ 10 മണി മുതല്‍ക്കും, വൈകുന്നേരം 7 മണി മുതല്‍ക്കും അന്നദാനം നല്‍കുവാനുള്ള ക്രമീകരണങ്ങളും പൂര്‍ത്തിയായി. തീര്‍ത്ഥാടകരുടെ സൗകര്യാര്‍ത്ഥം അരവണയും അപ്പവും ലഭ്യമാക്കുന്നതിന് 24 മണിക്കൂറും വഴിപാട് കൗണ്ടര്‍ പ്രവര്‍ത്തിക്കും. നവംബര്‍ 14-ാം തീയതി വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തീര്‍ത്ഥാടന മഹോത്സവത്തിന്റെയും. അന്നദാനപദ്ധതിയുടെയും ഉദ്ഘാടനകര്‍മ്മം തിരുവതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡ് ഓംബുഡ്സ്മാന്‍ ജസ്റ്റിസ് കെ.രാമകൃഷ്ണന്‍, ദേവസ്വം പ്രസിഡന്റും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗവുമായ മനോജ് ബി. നായര്‍, പാലാ ഡിവൈഎസ്പി കെ.സദന്‍, പാലാ ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് എന്നിവരുടെ മഹനീയസാന്നിദ്ധ്യത്തില്‍ നിര്‍വ്വഹിക്കപ്പെടുകയാണ്. 2018ലാണ് സര്‍ക്കാര്‍ കടപ്പാട്ടൂര്‍ ക്ഷേത്രം ഔദ്യോഗിക ഇടത്താവളമായി പ്രഖ്യാപിച്ചത്. തീര്‍ത്ഥാടകര്‍ക്കായി. ആയുര്‍വ്വേദ-ഹോമിയോ-അലോപ്പതി ഡിസ്‌പെന്‍സറികളും 24 മണിക്കൂര്‍ ആംബുലന്‍സ് സേവനവും, പോലീസ് സേവനവും അനുവദിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ മണ്ഡല മകരവിളക്കു തീര്‍ത്ഥാടനത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ദേവസ്വം ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ദേവസ്വം പ്രസിഡന്റ് മനോജ് ബി.നായര്‍, ഖജാന്‍ജി എന്‍ ഗോപകുമാര്‍,
കെ.ആര്‍.ബാബു ,KR രവി എന്നിവര്‍ വാര്‍ത്താ സമ്മളനത്തില്‍ പങ്കെടുത്തു.





0 Comments