Breaking...

9/recent/ticker-posts

Header Ads Widget

വിശ്വമോഹനം തീര്‍ത്ഥാടന മഹോത്സവത്തിന് തുടക്കമായി.



കടപ്പാട്ടൂര്‍  മഹാദേവ ക്ഷേത്രത്തില്‍ വിശ്വമോഹനം തീര്‍ത്ഥാടന മഹോത്സവത്തിന് തുടക്കമായി. കടപ്പാട്ടൂര്‍ ക്ഷേത്രത്തിലെ  ഈ വര്‍ഷത്തെ മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടന മഹോത്സവത്തിന്റെ ഉദ്ഘാടനം തിരുവിതാംകൂര്‍-കൊച്ചി ദേവസ്വം ബോര്‍ഡ് ഓംബുഡ്‌സ്മാന്‍ ജസ്റ്റിസ് കെ.രാമകൃഷ്ണന്‍ നിര്‍വഹിച്ചു.  എല്ലാവരും ഉള്ളിലുള്ള ചൈതന്യത്തെ തിരിച്ചറിയുകയും
അഹങ്കാരത്തെ ത്യജിക്കുകയും ചെയ്യുമ്പോഴാണ് യഥാര്‍ത്ഥ മനുഷ്യനാകുന്നതെന്ന്  അദ്ദേഹം പറഞ്ഞു. അരുണാപുരം ശ്രീരാമകൃഷ്ണ ആശ്രമ മഠാധിപതി സ്വാമി വീതസംഗാനന്ദ മഹാരാജ് അനുഗ്രഹ പ്രഭാഷണം നടത്തി. 
ഈശ്വര ചൈതന്യം നിറഞ്ഞു നില്‍ക്കുന്നത് മനുഷ്യനിലാണെന്നും ഈശ്വരന്റെ പ്രതിരൂപമാണ് മനുഷ്യനെന്നും സ്വാമി പറഞ്ഞു. ദേവസ്വം പ്രസിഡന്റും ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡ് അംഗവുമായ മനോജ് ബി.നായര്‍ അദ്ധ്യക്ഷനായിരുന്നു. കടപ്പാട്ടൂരില്‍ തീര്‍ത്ഥാടന കാലത്ത് നടത്തുന്ന 'തത്ത്വമസി' അന്നദാന പദ്ധതി പാലാ ഡിവൈഎസ്പി കെ.സദന്‍ ഉദ്ഘാടനം ചെയ്തു. കുറ്റമറ്റ രീതിയില്‍ ഈ വര്‍ഷത്തെ മണ്ഡല മകരവിളക്ക് മഹോത്സവം നടത്താന്‍ പോലീസിന്റെ ഭാഗത്തു നിന്നും ആവശ്യമായ നടപടികള്‍  സ്വീകരിക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി. ദേവസ്വം സെക്രട്ടറി എന്‍ ഗോപകുമാര്‍, ഖജാന്‍ജി കെ.ആര്‍. ബാബു എന്നിവര്‍ സംസാരിച്ചു. ശബരിമല തീര്‍ത്ഥാടന വേളയില്‍ രാവിലെ 9.30 മുതലും വൈകിട്ട് ഏഴ് മണി മുതലുമാണ് അന്നദാനം.ശബരിമല തീര്‍ത്ഥാടകരുടെ പ്രധാന ഇടത്താവളമായ കടപ്പാട്ടൂര്‍ മഹാദേവ ക്ഷേത്രത്തില്‍ തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ദേവസ്വം സൗജന്യമായാണ് നല്‍കുന്നത്. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനും വിരിവെക്കുന്നതിനും പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.ദേവ പ്രസാദമായ അരവണയും അപ്പവും ലഭിക്കുന്നതിന് 24 മണിക്കൂറും വഴിപാട് കൗണ്ടര്‍ പ്രവര്‍ത്തിക്കും. തീര്‍ത്ഥാടകര്‍ക്ക് ആയുര്‍വ്വേദം- ഹോമിയോ-അലോപ്പതി ഡിസ്‌പെന്‍സറികളും 24 മണിക്കൂര്‍ ആംബുലന്‍സ്, പോലീസ് സേവനവും അനുവദിച്ചിട്ടുണ്ട്.


Post a Comment

0 Comments