Breaking...

9/recent/ticker-posts

Header Ads Widget

കടപ്പൂര് ആയുര്‍വേദ ആശുപത്രിയ്ക്ക് 50 ലക്ഷം രൂപ ചിലവില്‍ പുതിയ കെട്ടിട സമുച്ചയം



കാണക്കാരി പഞ്ചായത്തിലെ കടപ്പൂര് ആയുര്‍വേദ ആശുപത്രിയ്ക്ക് 50 ലക്ഷം രൂപ ചിലവില്‍ പുതിയ കെട്ടിട സമുച്ചയം നിര്‍മ്മിക്കുന്നു. നിര്‍മാണത്തിനായി പഞ്ചായത്തിന്റെ ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപയും നാഷണല്‍ ഹെല്‍ത്ത് മിഷനില്‍ നിന്നും 35 ലക്ഷം രൂപയുടെയും ഭരണാനുമതി ലഭിച്ചു. 

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അംബിക സുകുമാരന്‍  നിര്‍മ്മാണ  പ്രഖ്യാപനം നടത്തി. കടപ്പൂര് ആയുര്‍വേദ ആശുപത്രിയില്‍ ചേര്‍ന്ന് യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കാണക്കാരി അരവിന്ദാക്ഷന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍  ലൗലി മോള്‍ വര്‍ഗീസ്, പഞ്ചായത്ത് മെമ്പര്‍മാരായ ബെറ്റ്‌സിമോള്‍ , തമ്പി ജോസഫ്, ത്രേസ്യാമ്മ, മെഡിക്കല്‍ ഓഫീസര്‍ ബിനോജ് കെ ജോസ്, ഡോക്ടര്‍ അഭിരാജ് പി.ടി. സോമശേഖരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments