കടപ്പൂര്‍ പബ്ലിക് ലൈബ്രറിയുടെ എഴുപതാം വാര്‍ഷികാഘോഷത്തോടനു ബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മനുഷ്യന്റെ ഏറ്റവും ഉന്നതമായ മൂല്യത്തെ ഉദ്ദിപ്പിക്കുക എന്നതാണ് കലകളുടെ പരമമായ ലക്ഷ്യമെന്നും കലകള്‍ ഒഴിഞ്ഞ ഇടങ്ങളിലേക്ക് കലാപങ്ങളും കലഹങ്ങളും കുറ്റവാസനകളും കടന്നുവരുന്നുവെന്നും ആലങ്കോട് ലീലാകൃഷ്ണന്‍ പറഞ്ഞു. കാലം കല, ദേശം എന്ന വിഷയത്തെ ആധാരമാക്കി പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലൈബ്രറി ഹാളില്‍ കടപ്പൂരിന്റെ നാട്ടുപഴമ വിളിച്ചോതുന്ന ഗ്രാമചിത്രങ്ങള്‍ ആലങ്കോട് ലീലാകൃഷ്ണന്‍ അനാച്ഛാദനം ചെയ്തു. ചിത്രങ്ങള്‍ വരച്ച സനോജ് പി കടപ്പൂരിനെ യോഗത്തില്‍ ആദരിച്ചു. ചടങ്ങില്‍ ലൈബ്രറി പ്രസിഡന്റ് വി.കെ സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെട്ട വനിതാ സംഗമം ഇടുക്കി വനിതാ സബ് ഇന്‍സ്‌പെക്ടര്‍ പ്രിയ മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. 'സ്ത്രീ അനുഭവം അതിജീവനം ' എന്ന വിഷയത്തില്‍ അവര്‍ ക്ലാസ്സ് നയിച്ചു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി രാവിലെ മുതല്‍ ചിത്രകാരന്മാരായ സനോജ് പി കടപ്പൂര്‍, അരുണ്‍ ഗോപി കെ.ജെ വിനോദ് എന്നിവരുടെ ചിത്രപ്രദര്‍ശനവും സംഘടിപ്പിക്കപ്പെട്ടു.
ലൈബ്രറി വൈസ് പ്രസിഡന്റും എഴുത്തുകാരനുമായ ശശി കടപ്പൂര് ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി പി.ഡി ജോര്‍ജ്, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം സി.എസ്. ബൈജു കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍, ചിന്നു സുരേന്ദ്രന്‍, ആര്യ വിജയന്‍ എന്നിവര്‍ സംസാരിച്ചു. ലൈബ്രറി ഭാരവാഹികളായ എസ്. അനില്‍ കുമാര്‍, ഡി. പ്രസാദ്, സ്മിത സനോജ്, ദിവ്യ ആനന്ദ്, പി.ജി.ബിന്ദു, ബിജു ഡി. മോഹന്‍, ബിന്ദു ബിപിനചന്ദ്രന്‍, അശോക് കുമാര്‍ ബി, കെ.ജെ വിനോദ്, ബിജു പാതിരമല എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.


.jpg)


0 Comments