Breaking...

9/recent/ticker-posts

Header Ads Widget

പുതിയ നെയ്ത്ത് ഉപകരണങ്ങള്‍ വിതരണം ചെയ്തു.



കളത്തൂര്‍ ഖാദി ഉത്പാദന കേന്ദ്രത്തിന് പുതിയ നെയ്ത്ത് ഉപകരണങ്ങള്‍ വിതരണം ചെയ്തു. ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ  2025 -26 വനിതാ ഘടക പദ്ധതിയിലുള്‍പ്പെടുത്തി അനുവദിച്ച ഒന്‍പതു ലക്ഷം രൂപ ഉപയോഗിച്ചാണ് ചര്‍ക്കകളും അനുബന്ധ ഉപകരണങ്ങളും നല്‍കിയത്. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ കൊച്ചുറാണി സെബാസ്റ്റ്യന്റെയും ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സിന്‍സി മാത്യുവിന്റെയും നിര്‍ദ്ദേശപ്രകാരമാണ് ഫണ്ട് അനുവദിച്ചത്. . വിതരണോദ്ഘാടനം  ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് രാജു ജോണ്‍ ചിറ്റേത്ത് നിര്‍വഹിച്ചു. കളത്തൂര്‍ ഖാദി ഉല്‍പാദന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍  ബ്ലോക്ക് പഞ്ചായത്ത് വൈ. പ്രസിഡന്റ് ഡോ.സിന്ധുമോള്‍ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.  കാണക്കാരി  പഞ്ചായത്ത് പരിധിയില്‍  1966 ല്‍ സ്ഥാപിതമായ കളത്തൂര്‍  ഖാദി ഉല്‍പ്പന്ന നിര്‍മ്മാണ യൂണിറ്റില്‍ മുപ്പതോളം സ്ത്രീ തൊഴിലാളികള്‍ നിലവില്‍ ജോലി ചെയ്യുന്നുണ്ട് .  ഒരു ചര്‍ക്കയുടെ ആയുസ്സ് പത്ത്ര്‍ഷമാണ്. തേയ്മാനം സംഭവിച്ചാല്‍ ഉല്‍പ്പാദന ക്ഷമത കുറയുന്നതിനോടൊപ്പം തൊഴിലാളികളുടെ അധ്വാന ഭാരം കൂടുകയും  ചെയ്യും. വിലയിലും മേന്മയിലും ഖാദി വസ്ത്രങ്ങള്‍ വിപണിയിലെ താരമായി മാറുമ്പോള്‍ അനേകം കുടുംബങ്ങള്‍ക്ക് ഉപജീവന മാര്‍ഗമായി പ്രവര്‍ത്തിക്കുന്ന  കളത്തൂര്‍ ഖാദി ഉല്പാദനകേന്ദ്രത്തിന്  കൈത്താങ്ങാവുകയായിരുന്നു ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത്. 


പ്രവര്‍ത്തനം കാര്യക്ഷമമാക്കുന്നതിനും തൊഴിലാളികളുടെ ജോലിഭാരം കുറച്ച് ഉത്പാദനം   വര്‍ദ്ധിപ്പിക്കുന്നതിനുമായി . ചര്‍ക്ക, തറി,വൈന്‍ഡിംഗ് മെഷീന്‍ എന്നിവയാണ് കൈമാറിയത്. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ കൊച്ചുറാണി സെബാസ്റ്റ്യന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സിന്‍സി മാത്യു, പി.എന്‍. രാമചന്ദ്രന്‍, ജോണ്‍സണ്‍ പുളിക്കീല്‍, സ്മിത അലക്‌സ്, ജീന സിറിയക്ക്, ഗ്രാമ പഞ്ചായത്ത് അംഗം ബിന്‍ സി സിറിയക്, കേരള ഖാദി ഡയറക്ടര്‍ കെ.വി.രാജേഷ്, ഖാദി ഡെപ്യൂട്ടി ഡയറക്ടര്‍ എം.വി. മനോജ് കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീകുമാര്‍ എസ്. കൈമള്‍,  ഖാദി ബോര്‍ഡ് അംഗങ്ങളായ കെ.ചന്ദ്രശേഖരന്‍, സാജന്‍ തൊടുകയില്‍,
വ്യവസായ ഓഫീസര്‍ മായാ ഗോപാല്‍ ഖാദി ജില്ലാ പ്രോജക്ട് ഓഫീസര്‍ ജെസ്സി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.   ഖാദി ഗ്രാമ വ്യവസായ  ബോര്‍ഡംഗം കെ.എസ്.രമേഷ് ബാബു ചര്‍ക്കകളും അനുബന്ധ ഉപകരണങ്ങളും നെയ്ത്ത് കേന്ദ്രത്തിന് വേണ്ടി ഏറ്റുവാങ്ങി.


Post a Comment

0 Comments