Breaking...

9/recent/ticker-posts

Header Ads Widget

കെ.ആര്‍ നാരായണന്‍ പുരസ്‌കാരം കട്ടച്ചിറ മേരി മൗണ്ട് സ്‌കൂളിന്



കോട്ടയം സംസ്‌കൃതി ഫൗണ്ടേഷന്റെ ഈ വര്‍ഷത്തെ കെ.ആര്‍ നാരായണന്‍ പുരസ്‌കാരം കട്ടച്ചിറ മേരി മൗണ്ട് സ്‌കൂളിന് അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി വിതരണം ചെയ്തു. മേരി മൗണ്ട് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന പുരസ്‌കാര ദാന സമ്മേളനത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി സെബാസ്റ്റ്യന്‍  അവാര്‍ഡ് ഏറ്റുവാങ്ങി. കോട്ടയം സംസ്‌കൃതി ഫൗണ്ടേഷന്‍ പ്രസിഡന്റ് അഡ്വ. ടി.വി. സോണി അദ്ധ്യക്ഷനായിരുന്നു. 

അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ. കെ.ആര്‍. നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി സെബാസ്റ്റ്യന്‍, സ്‌കൂള്‍ മാനേജര്‍ സിസ്റ്റര്‍ മോളി അഗസ്റ്റിന്‍ കാച്ചിറമറ്റം, പ്രൊഫ. ഡോ. റോസമ്മ സോണി, വി. എസ്. ചന്ദ്രശേഖരന്‍ നായര്‍,പ്രൊഫ. ഡോ. ഷാജി ജോസഫ്, ജോഷി ജോസഫ്, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് എബ്രഹാം മാത്യു, പ്രഭാകരന്‍പിള്ള വെള്ളാറ്റില്‍, ബിബിന്‍ പി.പി ബേബി, രാജേഷ് തിരുമല, ജോസഫ് താന മാവുങ്കല്‍, മിനി പ്രസാദ് എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments