Breaking...

9/recent/ticker-posts

Header Ads Widget

ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡിയോടെ നല്‍കുന്ന കാലത്തീറ്റയുടെ വിതരണോദ്ഘാടനം



കിടങ്ങൂര്‍ പഞ്ചായത്തില്‍ ക്ഷീരകര്‍ഷകര്‍ക്ക് സബ്‌സിഡിയോടെ നല്‍കുന്ന കാലത്തീറ്റയുടെ വിതരണോദ്ഘാടനം കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ EM ബിനു നിര്‍വഹിച്ചു.


2025-2026 പദ്ധതിയില്‍പ്പെടുത്തി ഏഴ് ലക്ഷം രൂപ ചെലവിട്ടാണ് ക്ഷീര കര്‍ഷകര്‍ക്ക് സബ്‌സിഡി  കാലിത്തീറ്റ നല്‍കുന്നത്. വിതരണോദ്ഘാടനം കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ.എം ബിനു നിര്‍വ്വഹിച്ചു. കിടങ്ങൂര്‍ പഞ്ചായത്തിലെ 4 ക്ഷീരസംഘങ്ങളിലായി 230 ക്ഷീര കര്‍ഷകര്‍ക്കാണ്  ആനുകൂല്യം ലഭിക്കുക. കുമ്മണ്ണൂരില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍ സംഘം പ്രസിഡന്റ് ഫ്രാന്‍സിസ് എം ജോസഫ് അദ്ധ്യക്ഷത വഹിച്ചു.  പഞ്ചായത്ത് അംഗങ്ങളായ ബോബി മാത്യു, സുനി അശോകന്‍, പാമ്പാടി ഡയറി ഓഫീസര്‍ M.V കണ്ണന്‍, സംഘം സെക്രട്ടറി ബിന്ദു സജികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.


Post a Comment

0 Comments