പാലാ കിഴപറയാര്‍ 362 -ാം നമ്പര്‍ എന്‍.എസ്.എസ്. കരയോഗത്തില്‍ ആധ്യാത്മിക പഠന ക്ലാസിന് തുടക്കമായി. സംസ്‌കൃത ഭാഷ, ഭഗവത്ഗീത, വിഷ്ണു സഹസ്രനാമം തുടങ്ങിയവയാണ് പഠിപ്പിക്കുന്നത്. പഠനക്ലാസിന്റെ ഉദ്ഘാടനം കരയോഗം പ്രസിഡന്റ് പ്രസാദ് കൊണ്ടൂപറമ്പില്‍ നിര്‍വഹിച്ചു. സന്ധ്യാസമയത്ത് നാമ ജപവും പ്രാര്‍ത്ഥനകളും കുടുംബാന്തരീക്ഷത്തെ ശുദ്ധീകരിക്കുമെന്നും കുട്ടികളിലും മാതാപിതാക്കളിലും ഏകാഗ്രതയും സത്ചിന്തകളും ഉണ്ടാവേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാന്നെന്നും പ്രസാദ് കൊണ്ടൂ പ്പറമ്പില്‍ പറഞ്ഞു. ശ്രീജേഷ് , ഡി.അജിത് കുമാര്‍ , അരുണ്‍ കൃഷ്ണ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആദ്യദിനത്തില്‍ സിദ്ധരൂപം, ബാലപ്രബോധനം, എന്നിവയുടെ ക്ലാസുകള്‍ നടന്നു.





0 Comments