Breaking...

9/recent/ticker-posts

Header Ads Widget

മുന്‍ രാഷ്ട്രപതി ഡോ കെ.ആര്‍ നാരായണന്‍ പഠിച്ച സ്‌കൂള്‍ ശോച്യാവസ്ഥയില്‍



മുന്‍ രാഷ്ട്രപതി ഡോ കെ.ആര്‍ നാരായണന്‍ ഓര്‍മ്മയായിട്ട് 20 വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ അദ്ദേഹത്തിന്റെ പ്രഥമവിദ്യാലയമായ കുറിച്ചിത്താനത്തെ ഗവ: എല്‍.പി.എസിന്റെ പ്രധാന കെട്ടിടത്തിന്റെ ശോച്യാവസ്ഥ സ്‌കൂളധികൃതരെ വിഷമത്തിലാക്കുകയാണ്. സ്‌കൂളിന്റെ പ്രധാന കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ബലക്ഷയമാണ് പ്രശ്‌നമാവുന്നത്. ഓടു മേഞ്ഞ കെട്ടിടത്തിന്റെ മേല്‍ക്കൂര പട്ടികകളും മറ്റും ഒടിഞ്ഞ് ഏതു നിമിഷവും തകര്‍ന്നു വീഴാനുള്ള സാധ്യതയാണുള്ളത്. ഇതേത്തുടര്‍ന്ന് കെട്ടിടത്തില്‍ നടത്തിയിരുന്ന ക്ലാസുകള്‍ മറ്റു കെട്ടിടങ്ങളിലേക്ക് മാറ്റി. 

കനത്ത മഴയും കാറ്റുമുണ്ടായാല്‍ മേല്‍ക്കുര തകരുമോ എന്ന ആശങ്കയിലാണ് സ്‌കൂളധികൃതര്‍. കെട്ടിടത്തിന്റെ പുനര്‍ നിര്‍മാണത്തിന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് ജോസ് മാണി MPയ്ക്കും, മോന്‍സ് ജോസഫ് MLA യ്ക്കും നിവേദനം നല്‍കി. കെ.ആര്‍ നാരായണന്റെ നാമധേയത്തിലുള്ള സ്‌കൂളിന്റെ കെട്ടിടം ഉചിതമായ രീതിയില്‍ പുനര്‍ നിര്‍മ്മിക്കുന്ന കാര്യം വിദ്യാഭ്യാസ മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി നടപടികള്‍ സ്വീകരിക്കുമെന്ന് MLA പറഞ്ഞു. ഹെഡ്മിസ്ട്രസ് ശാലിനി ജോസഫ് , SMC ചെയര്‍മാന്‍ MK രാജന്‍, PTAപ്രസിഡന്റ് സതീഷ് ചന്ദ്രന്‍, MPTA പ്രസിഡന്റ് ആശാ ശ്രീധരന്‍, PTA അംഗം അനൂപ് R നായര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് MP യ്ക്കും MLA ക്കും നിവേദനങ്ങള്‍നല്‍കിയത്.


Post a Comment

0 Comments