Breaking...

9/recent/ticker-posts

Header Ads Widget

ഏകാദശി മഹോത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും.



കുറിച്ചിത്താനം പൂത്തൃക്കോവില്‍ ക്ഷേത്രത്തില്‍ ഏകാദശി മഹോത്സവത്തിന് ചൊവ്വാഴ്ച കൊടിയേറും. ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന  ദശാവതാര ചന്ദനച്ചാര്‍ത്തിന്റെ നാലാം ദിവസമായ തിങ്കളാഴ്ച നരസിംഹാവതാര ദര്‍ശനം ഭക്തിനിര്‍ഭരമായി. തിരുവുത്സവ കൊടിയെറ്റിന് ചൊവ്വാഴ്ച്ച വൈകീട്ട് 7 ന് തന്ത്രി മനയത്താറ്റില്ലത്ത് അനില്‍ ദിവാകരന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. വൈകിട്ട് 4.30 ന് പെരുന്താനത്തുനിന്നും കൊടിക്കയര്‍, കൊടിക്കുറ സമര്‍പ്പണ ഘോഷയാത്ര നടക്കും. ഉത്സവാവാഘോഷങ്ങള്‍ക്ക് തുടക്കമിട്ട് തിങ്കളാഴ്ച രാവിലെ നടക്കുന്ന ഏകാദശി സംഗീതോത്സവം കര്‍ണ്ണാടക സംഗീതജ്ഞന്‍ എസ് മഹാദേവന്‍ ഉദ്ഘാടനം ചെയ്യും.
 ഉത്സവാഘോഷങ്ങള്‍ക്ക് മുന്നോടിയായി ക്ഷേത്രത്തിലെ പാചകശാല  മേല്‍ശാന്തി പ്രദീപ് നമ്പൂതിരി ദീപം തെളിച്ച്  ഉദ്ഘാടനം ചെയ്തു. ക്ഷേത്രഭരണ സമിതി അംഗവും പാചക വിദഗ്ധനുമായ പഴയിടം മോഹനന്‍ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് പാചകശാലയുടെ പ്രവര്‍ത്തനം നടക്കുന്നത്.  കൊടിയേറ്റ് ഏകാദശി ആറാട്ട് ദിനങ്ങളിലും ഉത്സവബലി നടക്കുന്ന നവംബര്‍ 28, 29, 30 തീയതികളിലും പ്രസാദമൂട്ട് നടക്കും. ഉത്സവാഘോഷങ്ങളുടെ ക്രമീകരണങ്ങള്‍
ദേവസ്വം ഭരണസമിതിയുടെയും ഉത്സവാഘോഷ കമ്മറ്റിയുടെയും നേതൃത്വത്തില്‍ പൂര്‍ത്തിയായി


Post a Comment

0 Comments