കിടങ്ങൂര്‍ ഗവ: LPB സ്‌കൂളില്‍ ശിശുദിനാഘോഷം വര്‍ണാഭമായി. കുട്ടികള്‍ ചാച്ചാജിയുടെ വേഷമണിഞ്ഞ് റാലിയില്‍ പങ്കെടുത്തു. കുട്ടികള്‍ക്ക് പായസ വിതരണവും നടന്നു. ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജീവചരിത്ര പ്രദര്‍ശനവും കുട്ടികളുടെ കലപരിപാടികളും നടന്നു. ശിശുദിനാേഘാഷ സമ്മേളനത്തില്‍ ഹെഡ്മിസ്ട്രസ് ഷീന വി.സി ആമുഖപ്രഭാഷണം നടത്തി. പഞ്ചായത്തംഗം സുരേഷ് പി.ജി. ,PTA പ്രസിഡന്റ് പ്രതീഷ് ഗോപി, വൈസ് പ്രസിഡന്റ് രാജേഷ് ആന്റണി ,സിനി എം പോള്‍ എന്നിവര്‍പ്രസംഗിച്ചു.





0 Comments