Breaking...

9/recent/ticker-posts

Header Ads Widget

മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ചേര്‍ന്നു.



പാലായിലെ കോണ്‍ഗ്രസിന്റെ വനിതാവിഭാഗമായ മഹിളാ കോണ്‍ഗ്രസ്  മുനിസിപ്പല്‍ മണ്ഡലം പ്രസിഡണ്ട് ലീലാമ്മ ജോസഫ് ഇലവുംകുന്നേലും സഹപ്രവര്‍ത്തകരും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പില്‍ ചേര്‍ന്നു. കേരള കോണ്‍ (എം) ചെയര്‍മാന്‍ ജോസ് കെ.മാണി പാര്‍ട്ടി അംഗത്വം നല്‍കി പ്രവര്‍ത്തകരെ സ്വീകരിച്ചു. 

അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ യു.ഡി.എഫ് നേതാക്കളും പ്രവര്‍ത്തകരും കേരള കോണ്‍ (എം) ലൂടെ എല്‍.ഡി.എഫിന്റെ ഭാഗമാകുമെന്ന് ജോസ് കെ.മാണി പറഞ്ഞു. എല്‍.ഡി.എഫിന്റെയും പാര്‍ട്ടിയുടേയും വോട്ട് ഷെയര്‍ കൂടുതല്‍ ഉയരുമെന്ന് ജോസ് കെ.മാണി പറഞ്ഞു.  ജനപക്ഷ ഇടപെടലുകളാണ് എല്‍.ഡി.എഫിന്റെ സ്വീകാര്യത വര്‍ദ്ധിപ്പിച്ചിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. പാലാ നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്റര്‍, മുന്‍ ചെയര്‍പേഴ്‌സണ്‍മാരായ മേരി ഡോമിനിക്, ലീന സണ്ണി, കൗണ്‍സിലര്‍ സാവിയോ കാര്യകാട്ട്, വനിതാ കോണ്‍ഗ്രസ് പെണ്ണമ്മ ജോസഫ്, എല്‍.ഡി.എഫ് മണ്ഡലം കണ്‍വീനര്‍ ബിജു പാലൂപടവന്‍, പൊന്നച്ചന്‍ മാളിയേക്കല്‍, കരുണ്‍ ഊരാശാല, ബേബി കാര്യപ്പുറം, പൗളിന്‍ പ്രിന്‍സ്, ജയ്‌സണ്‍ മാന്തോട്ടം എന്നിവരും പങ്കെടുത്തു.


Post a Comment

0 Comments