കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭയുടെ കട്ടച്ചിറ ശാഖ വാര്‍ഷികവും കുടുംബ സംഗമവും ഞായറാഴ്ച നടന്നു. പുതിയ ശാഖാ മന്ദിരത്തിന്റെ ശിലാഫലക അനാച്ഛാദനം കെ എംഎസ്എസ് കണ്‍ട്രോള്‍ കമ്മിറ്റി അംഗം കെ വി പത്മനാഭന്‍ നിര്‍വഹിച്ചു. വാര്‍ഷിക സമ്മേളനം സംസ്ഥാന വൈസ് പ്രസിഡന്റ് പി വി വിജയന്‍ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡണ്ട് കെ കെ കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു.
ജില്ലാ പ്രസിഡന്റ് പി കെ സാബു മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി കെ കെ അരുണ്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വനിതാവേദി സെക്രട്ടറി സതി ഷാജി, ഖജാന്‍ജി സി കെ അമ്പിളി, സുമ ചന്ദ്രന്‍, പി കെ ശിവന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെആദരിച്ചു.





0 Comments