Breaking...

9/recent/ticker-posts

Header Ads Widget

ഓങ്കോളജി വിഭാഗം മാറി പ്രവര്‍ത്തനം ആരംഭിച്ചു



മാര്‍ സ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജി വിഭാഗം അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച മാര്‍ സ്ലീവാ കാന്‍സര്‍ കെയര്‍ ആന്‍ഡ് റിസര്‍ച്ച് സെന്ററിലേക്ക് മാറി പ്രവര്‍ത്തനം ആരംഭിച്ചു. 35  ബെഡ് കീമോതെറാപ്പി കെയര്‍ യൂണിറ്റ്, 3 വി.ഐ.പി സ്യൂട്ട് തെറാപ്പി ബെഡ്, 2 പീഡിയാട്രിക് ബെഡ് സൗകര്യങ്ങള്‍ ഓങ്കോളജി ഡേ കെയറിലുണ്ട്. ആശുപത്രി മാനേജിംഗ് ഡയറക്ടര്‍ മോണ്‍.ഡോ.ജോസഫ് കണിയോടിക്കലിന്റെ കാര്‍മികത്വത്തില്‍ പ്രാര്‍ഥനയെ തുടര്‍ന്നാണ് പുതിയ സെന്ററിലേക്ക് ഓങ്കോളജി വിഭാഗം പ്രവര്‍ത്തനം മാറ്റിയത്. 

7 മിനിറ്റിനുള്ളില്‍ രോഗനിര്‍ണയം നടത്താന്‍ സാധിക്കുന്ന ഏറ്റവും  നൂതന സാങ്കേതിക വിദ്യയോടെയുള്ള യന്ത്രമാണ് ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നത്. മുതിര്‍ന്നവരുടെയും കുട്ടികളുടെയും കാന്‍സര്‍ ചികിത്സ ഉറപ്പാക്കുന്ന മെഡിക്കല്‍ ഓങ്കോളജി, ഹെമറ്റോ ഓങ്കോളജി, സര്‍ജിക്കല്‍ ഓങ്കോളജി, റേഡിയേഷന്‍ ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന്‍ തുടങ്ങിയ വിവിധ ചികിത്സാ വിഭാഗങ്ങളാണ് നിലവില്‍ സെന്ററിലുള്ളത്. റേഡിയേഷന്‍ ചികിത്സയ്ക്കുള്ള വിദേശനിര്‍മിത ലിനാക്, മജ്ജമാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള മെഷീന്‍ യൂണിറ്റ് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് യൂണിറ്റ് എന്നിവ ഉടന്‍ പ്രവര്‍ത്തനം തുടങ്ങും.


Post a Comment

0 Comments