Breaking...

9/recent/ticker-posts

Header Ads Widget

കോടതി ജംഗ്ഷനില്‍ റോഡില്‍ അപകട സൂചനയ്ക്കായി മഞ്ഞ റംബിള്‍ സ്ട്രിപ്പുകള്‍ സ്ഥാപിച്ചു



പാലാ മൂന്നാനിയിലെ കോടതി ജംഗ്ഷനില്‍  റോഡില്‍ അപകട സൂചനയ്ക്കായി മഞ്ഞ റംബിള്‍ സ്ട്രിപ്പുകള്‍ സ്ഥാപിച്ചു. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ മൂന്നാനിയില്‍ അപകടങ്ങള്‍ പതിവായ സാഹചരൃത്തിലാണ് റംബിള്‍ സ്ട്രിപ് സ്ഥാപിച്ചത്. 

ട്രാഫിക് പോലീസ്  പിഡബ്ല്യുഡി അധികാരികള്‍ എന്നിവരുടെ നേതൃത്വത്തിലാണ് അപകടം ഒഴിവാക്കാന്‍ നടപടി സ്വീകരിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ കോടതി ജംഗ്ഷനില്‍ പത്തില്‍ കൂടുതല്‍ അപകടം സംഭവിക്കുകയും ഒരാള്‍ മരണപ്പെടുകയുംചെയ്തിരുന്നു.


Post a Comment

0 Comments