തെക്കെ മഠം മൂപ്പില്‍ സ്വാമിയാര്‍ ശ്രീമദ് വാസുദേവനന്ദ ബ്രഹ്‌മാനന്ദഭൂതി അവര്‍കള്‍ക്ക് പൂവരണി ശ്രീ മഹാദേവക്ഷേത്രത്തില്‍ സ്വീകരണം നല്കി. ക്ഷേത്രം മേല്‍ശാന്തി കല്ലംപളളി ഇല്ലത്ത് വിഷ്ണു നമ്പൂതിരി പൂര്‍ണ്ണകുംഭം നല്‍കി സ്വീകരിച്ചു. തുടര്‍ന്ന് മൂപ്പില്‍ സ്വാമിയാര്‍ ക്ഷേത്രത്തില്‍ പുഷ്പാഞ്ജലിയും നടത്തി. മൂപ്പില്‍ സ്വാമിയാര്‍ക്ക് ആചാര വിധിപ്രകാരം വെച്ചുനമസ്‌കാരം ചെയ്തു.സ്വീകരണത്തിന് ക്ഷേത്രം മുതല്‍പിടി സജീവ്കുമാര്‍, ക്ഷേത്രകമ്മറ്റി കണ്‍വീനര്‍ , K N നാരായണന്‍ നമ്പൂതിരി, പ്രസിഡന്റ് സുനില്‍കുമാര്‍ വടക്കേപറമ്പില്‍, സെക്രട്ടറി രാജേഷ് T, അനില്‍ വി നായര്‍, ശ്രീകുമാരന്‍ നായര്‍, സതീഷ് കല്ലകുളം, മോഹനന്‍ കാരമയില്‍, ജീമോന്‍ സിതാര, രാജേഷ് B നായര്‍, സുരേഷ് കല്ലക്കുളം, പ്രശാന്ത് P T, രാജേഷ് CD, സന്തോഷ്, അരുണ്‍, അനില്‍കുമാര്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി. നിരവധി ഭക്തജനങ്ങള്‍ ചടങ്ങുകളില്‍ പങ്കെടുത്തു.


.webp)


0 Comments