Breaking...

9/recent/ticker-posts

Header Ads Widget

1008 നെയ് മുദ്രകളുമായി സോമനാചാരി ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടു.



1008  നെയ് മുദ്രകളുമായി നീണ്ടൂര്‍ വെള്ളാപ്പള്ളില്‍ സോമനാചാരി ശബരിമല ദര്‍ശനത്തിന് പുറപ്പെട്ടു. നീണ്ടൂര്‍ ശ്രീ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര സന്നിധിയിലാണ് കെട്ടുനിറയ്ക്കല്‍ നടന്നത്.  തുടര്‍ച്ചയായ പതിനൊന്നാമത് വര്‍ഷമാണ്  സോമനാചാരി ശബരിമലയാത്ര നടത്തുന്നത് . ശബരിമല മുന്‍ മേല്‍ശാന്തി എസ്. ഇ. ശങ്കരന്‍ നമ്പൂതിരി ,നെയ് മുദ്രകള്‍ നിറച്ച് ഇരുമുടിക്കെട്ട് ഒരുക്കി. 

ശബരിമലയില്‍ പൂജാരി ആയിരിക്കുവാനും അയ്യപ്പഭക്തന്റെ ഏറ്റവും ഇഷ്ട വഴിപാടായ നെയ്യഭിഷേകം നടത്തുന്നതിനും അവസരം ലഭിച്ചതിലുള്ള ഭാഗ്യം അനുസ്മരിച്ച്  പ്രാര്‍ത്ഥനകള്‍ ഉരുവിട്ടാണ് ശങ്കരന്‍ നമ്പൂതിരി നെയ് മുദ്രകള്‍ നിറച്ചു നല്‍കിയത് . അയ്യപ്പന്റെ അനുഗ്രഹം നിറയട്ടെ എന്ന അനുഗ്രഹത്തോടെയാണ് തുടര്‍ച്ചയായ വര്‍ഷങ്ങളില്‍ സോമനാചാരിയ്ക്ക് ശബരിമല യാത്രയ്ക്കുള്ള നെയ് മുദ്രകളും  ഇരുമുടിക്കെട്ട്  നിറയ്ക്കുവാനും ശങ്കരന്‍ നമ്പൂതിരി എത്തുന്നത്. ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തില്‍ പ്രാര്‍ത്ഥിച്ച് എരുമേലി- പമ്പ വഴിയാണ് സോമനാചാരിയും നാലംഗ സംഘവും ശബരിമലയിലേക്ക് യാത്ര പുറപ്പെട്ടത്.


Post a Comment

0 Comments