Breaking...

9/recent/ticker-posts

Header Ads Widget

എന്‍ഐആര്‍എം പരിസ്ഥിതി ആഘാതപഠനം ആരംഭിച്ചു



ട്രിപ്പിള്‍ ഐ.റ്റിയ്ക്ക് സമീപം പാറമടയെക്കുറിച്ച് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ എന്‍ഐആര്‍എം പരിസ്ഥിതി ആഘാതപഠനം ആരംഭിച്ചു. ട്രിപ്പിള്‍ ഐ.റ്റിയ്ക്ക് സമീപം കൂവയ്ക്ക മലയില്‍ ആരംഭിച്ച പാറമട ട്രിപ്പിള്‍ ഐ.റ്റിയുടെയും ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെയും വാട്ടര്‍ ടാങ്കുകള്‍ക്ക് ദോഷകരമാകുമെന്ന വിഷയത്തില്‍ കോടതി നിര്‍ദ്ദേശപ്രകാരമാണ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മെക്കാനിക് പഠനം ആരംഭിച്ചത്. 

രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന പഠനമാണ് എന്‍ഐആര്‍എം നടത്തുന്നത് നിര്‍ദിഷ്ട പാറമടയില്‍ 25 അടി താഴ്ചയില്‍ കുഴിയെടുത്ത് സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് ആഘാത പഠനം നടത്തുന്നത്. പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ള കൂവയ്ക്ക മലയില്‍ ആരംഭിച്ച പാറമട ഒരു വര്‍ഷത്തോളം പ്രവര്‍ത്തനം നടത്തിയിരുന്നു. പിന്നീട് കോടതി ഇടപെടലിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുകയായിരുന്നു. കൂവയ്ക്ക മലയില്‍ റവന്യൂ ഭൂമി ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കയ്യേറി പാറമട വിപുലപ്പെടുത്താന്‍ ആണ് ലോബി ശ്രമിക്കുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. ഉദ്യോഗസ്ഥ തലത്തിലുള്ള പിന്തുണയും പാറമട ലോബിയ്ക്ക് ഉണ്ടെന്ന് ഇവര്‍ ആരോപിക്കുന്നു. പാറമടയിലേക്കുള്ള പഞ്ചായത്ത് റോഡിന്റെ വീതി മൂന്നു മീറ്റര്‍ മാത്രമാണ്. ഈ വഴിയിലൂടെയാണ് വലിയ ഭാര വാഹനങ്ങള്‍ സഞ്ചരിക്കേണ്ടത്.  ഇതും നിയമവിരുദ്ധമാണ്. സകല മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് ഉദ്യോഗസ്ഥരും പാറമട ലോബിയും ചേര്‍ന്ന് കൂവയ്ക്ക മലയില്‍ പാറമടയ്ക്കായി ശ്രമംനടത്തുന്നത്.


Post a Comment

0 Comments