പൈക കപ്പേളയില്‍ അമലോല്‍ഭവ മാതാവിന്റെ ജൂബിലി തിരുനാള്‍ ഡിസംബര്‍ 2 മുതല്‍ 14 വരെ നടക്കും. ജൂബിലി തിരുനാളിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി നോട്ടീസ് പ്രകാശനം നടന്നു. പൈക സെന്റ് ജോസഫ് പള്ളി വികാരി റവറന്റ് ഫാദര്‍ മാത്യു വാഴയ്ക്കാപാറയില്‍ നോട്ടീസ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. അസിസ്റ്റന്റ് വികാരി റവ ഫാദര്‍ മാത്യു തെരുവന്‍കുന്നേല്‍, പ്രസുദേന്തിമാരായ പൈക വൈ എം സി എ അംഗങ്ങള്‍, കൈക്കാരന്മാര്‍, തിരുനാള്‍ ആഘോഷ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.





0 Comments