Breaking...

9/recent/ticker-posts

Header Ads Widget

ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി തെരുവുനാടകം നടത്തി



പാലാ സെന്റ് മേരീസ് GHSS ല്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി തെരുവുനാടകം നടത്തി. ലയണ്‍സ് ക്ലബ്ബ്  ഡിസ്ട്രിക്ട് 318 B യുടെയും റീജിയണ്‍ 14 വുമണ്‍സ് ഫോറത്തിന്റെയും പാലാ സെന്റ് മേരീസ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍  NSS യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ്   'ലഹരിയില്ലാത്ത പുലരിക്കായ് '  എന്ന എല്‍.ഇ.ഡി സ്‌ക്രീനിങ്ങ് സ്ട്രീറ്റ് ഡ്രാമ അവതരിപ്പിച്ചത്.  

നിഷ ജോസ് കെ മാണി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ലയണ്‍സ് 318 ബി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ Sibi Mathew മുഖ്യ പ്രഭാഷണം നടത്തി. ലയണ്‍സ് ക്ലബ് ചെയര്‍ പേഴ്‌സണ്‍  സുരമ്യ വര്‍ഗീസ്,ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സി.ജീസാ മരിയാ, എച്ച്.എം സി.ലിസ്യു, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.


Post a Comment

0 Comments