Breaking...

9/recent/ticker-posts

Header Ads Widget

രാമപുരം പിതൃവേദി നിര്‍മ്മിച്ചു നല്‍കിയ രണ്ടാമത്തെ ഭവനത്തിന്റെ താക്കോല്‍ ദാന ചടങ്ങ്



പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് ആരംഭിച്ച ഹോം പ്രോജക്ട് പാലയുടെ ഭാഗമായി രാമപുരം പിതൃവേദി
 നിര്‍മ്മിച്ചു നല്‍കിയ രണ്ടാമത്തെ ഭവനത്തിന്റെ താക്കോല്‍ ദാന ചടങ്ങ്  മാര്‍ ജോസഫ് കല്ലറങ്ങാട്ട് പിതാവ് നിര്‍വഹിച്ചു എല്ലാവര്‍ക്കും ഭവനം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഹോം പ്രോജക്ട് പാലായുടെ  ഭാഗമായി നിരവധി വീടുകളാണ് നിര്‍മ്മിച്ചത് . രാമപുരം പിതൃവേദി ഈ വര്‍ഷം രണ്ട് വീടുകള്‍ വച്ചു നല്‍കി. ഇപ്പോള്‍ പണി പൂര്‍ത്തിയാക്കിയ വീട് ഹൈന്ദവ കുടുംബത്തിനാണ് നല്‍കുന്നത്.

 650 സ്‌ക്വയര്‍ ഫീറ്റില്‍ പണി പൂര്‍ത്തിയാക്കിയ വീടിന് മൂന്ന് ബെഡ്‌റൂമും രണ്ടു ബാത്‌റൂം കിച്ചന്‍ ലിവിങ് റൂം സിറ്റൗട്ട് തുടങ്ങിയ സൗകര്യങ്ങള്‍ ഉണ്ട്. പിതൃവേദി അംഗങ്ങള്‍ തന്നെ സംഭാവന നല്‍കിയ പണംകൊണ്ടാണ് വീട് നിര്‍മ്മിക്കുന്നത്. ചടങ്ങില്‍ രാമപുരം ഫൊറോന പള്ളി വികാരി ബര്‍ക്കുമാന്‍സ് കുന്നുംപുറം  രൂപത ഡയറക്ടര്‍ ഫാദര്‍ ജോസഫ് നരി തൂക്കില്‍, പിത്രവേദി രാമപുരം യൂണിറ്റ് പ്രസിഡണ്ട് മനോജ് ചിങ്കല്ലേല്‍, ഡോ. KK Jose കരിപ്പാക്കുടി,അരുണ്‍ കെ എബ്രഹാം, അഗസ്റ്റിന്‍ തേവര്‍ക്കുന്നില്‍ ,ബിജു കുന്നേല്‍, നോബിള്‍ കോട്ടിരി എന്നിവര്‍ സാന്നിധ്യം വഹിച്ചു.


Post a Comment

0 Comments