ശബരിമലയുടെ പ്രധാന ഇടത്താവളമായ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തില്‍, തീര്‍ത്ഥാടനകാലത്ത് ഒരുക്കങ്ങള്‍ പൂര്‍ത്തിയാകാത്തതില്‍ ഭക്തജനങ്ങള്‍ക്ക് പ്രതിഷേധം. മണ്ഡലം മകരവിളക്ക് കാലത്ത് പതിവുപോലെ ക്ഷേത്രം മൈതാനത്ത് ചിറപ്പ് മണ്ഡപം ഒരുക്കുവാന്‍ ഇനിയും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല. അതേസമയം, കോടതിവിധി ചിറപ്പ് മണ്ഡപം കെട്ടുന്നതിന് എതിരല്ലെന്നും നിര്‍മാണത്തെ എതിര്‍ക്കുന്നവര്‍ കോടതിവിധി തെറ്റായി വ്യാഖ്യാനിച്ചത് കൊണ്ടാണെന്നും ക്ഷേത്ര ഉപദേശക സമിതി മുന്‍ സെക്രട്ടറി കെ. എന്‍. ശ്രീകുമാര്‍ പറഞ്ഞു. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞ് കൊടികുത്തിയ നടപടി അപലപനീയം ആണെന്നും ശ്രീകുമാര്‍ പറഞ്ഞു.


.webp)


0 Comments