Breaking...

9/recent/ticker-posts

Header Ads Widget

മുന്‍ പഞ്ചായത്തു പ്രസിഡന്റും മുന്‍ പഞ്ചായത്തു സെക്രട്ടറിയും തമ്മില്‍ മത്സരം.



മുത്തോലി പഞ്ചായത്തില്‍ മുന്‍ പഞ്ചായത്തു പ്രസിഡന്റും മുന്‍ പഞ്ചായത്തു സെക്രട്ടറിയും തമ്മിലുള്ള മത്സരം ശ്രദ്ധയാകര്‍ഷിക്കുന്നു. മുത്തോലി പഞ്ചായത്ത് 5-ാം വാര്‍ഡില്‍  മുന്‍ പഞ്ചായത്ത് പ്രസിഡന്റും LDF കേരള കോണ്‍ഗ്രസ് M സ്ഥാനാര്‍ത്ഥിയുമായ രാജന്‍ മുണ്ടമറ്റവും മുന്‍ സെക്രട്ടറിയും NDA സ്ഥാനാര്‍ത്ഥിയുമായ ആര്‍ ബിന്ദുവും തമ്മിലാണ് മത്സരം. 

25 വര്‍ഷക്കാലത്തോളം  പഞ്ചായത്തംഗമാവുകയും പ്രസിഡന്റ് വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിക്കുകയും ചെയ്തിട്ടുള്ള രാജന്‍ മുണ്ടമറ്റം ജനകീയ പ്രവര്‍ത്തന ശൈലിയിലൂടെ ശ്രദ്ധേയനാണ്. 28 വര്‍ഷത്തെ സര്‍ക്കാര്‍ സേവനത്തിനിടയില്‍ 8 വര്‍ഷം പഞ്ചായത്ത് സെക്രട്ടറിയായിരുന്ന അനുഭവ പരിചയവുമായാണ് R ബിന്ദു ജനവിധി തേടുന്നത്. ES രാധാകൃഷ്ണനാണ് വാര്‍ഡിലെ UDF കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. സ്വതന്ത്രസ്ഥാനാര്‍ത്ഥി ജോജോ മണ്ണൂരും മത്സര രംഗത്തുണ്ട്.


Post a Comment

0 Comments