Breaking...

9/recent/ticker-posts

Header Ads Widget

രാമപുരം വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ കലോത്സവത്തിന് നവംബര്‍ 11 ന് തുടക്കമാകും.



രാമപുരം വിദ്യാഭ്യാസ ഉപജില്ലാ സ്‌കൂള്‍ കലോത്സവം കലാരവം 2025 നവംബര്‍ 11 ന് വിളംബരറാലിയോടെ തുടക്കമാകും. നവംബര്‍ 11 ന് രാവിലെ പത്തിന് അരീക്കര സെന്റ് റോക്കീസ് യു.പി സ്‌കൂളില്‍ നിന്നും ആരംഭിക്കുന്ന വിളംബര റാലി  വെളിയന്നൂര്‍ വന്ദേമാതരം വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിക്കും.

 നവംബര്‍ 12 രാവിലെ കെ ഫ്രാന്‍സിസ് ജോര്‍ജ് എംപി കലോത്സവം ഉദ്ഘാടനം ചെയ്യും.മോന്‍സ് ജോസഫ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. എസ്.കെ ജയേഷ്, രാജേഷ് മറ്റപ്പിളളി,രാജു ജോണ്‍ ചിറ്റേത്ത്, സജേഷ് ശശി, ബാലസാഹിത്യകാരന്‍ ഹരീഷ് ആര്‍ നമ്പൂതിരിപ്പാട്,ഫാ. കുര്യന്‍ ചൂഴുകുന്നേല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുക്കും. കുറവിലങ്ങാട് പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്ത സമ്മേളനത്തില്‍, രാമപുരം എഇഒ ജോളിമോള്‍ ഐസക്,എസ്.കെ ജയേഷ്, കെ.എന്‍ സുജാത, ബീനാ ജോസഫ്, ജോസ് രാഗാദ്രി ,എം.കെ അനു എന്നിവര്‍ പങ്കെടുത്തു. പ്രൈമറി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി വരെ 55 സ്‌കൂളുകളില്‍ നിന്നായി  രണ്ടായിരത്തോളം കലാ പ്രതിഭകള്‍ മാറ്റുരയ്ക്കും. 11 വേദികളിലാണ് മത്സരം നടക്കുന്നത്.


Post a Comment

0 Comments