പുലിയന്നൂര്‍ കലാനിലയം സ്‌കൂളില്‍ സാനിട്ടേഷന്‍ ബ്ലോക്കിന്റെയും സ്‌കൂള്‍ കോമ്പൗണ്ട് നവീകരണത്തിന്റെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം ജോസ് മോന്‍ മുണ്ടയ്ക്കര്‍ നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജോസ്മോന്‍ മുണ്ടയ്ക്കല്‍ അനുവദിച്ച 8 ലക്ഷം രൂപ ഉപയോഗിച്ചാണ് പുലിയന്നൂര്‍ കലാനിലയം സ്‌കൂളില്‍ സാനിട്ടേഷന്‍ ബ്ലോക്ക് നിര്‍മിച്ചത്. സ്്കൂള്‍ കോമ്പൗണ്ട് നവീകരണത്തിന്റെ ഉദ്ഘാടനവും ജോസ്മോന്‍ മുണ്ടയ്ക്കല്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ അനില മാത്തുകുട്ടി അദ്ധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ സി. മേഴ്സി കുന്നത്ത്, ഹെഡ്മിസ്ട്രസ് സി. മിനിമോള്‍ തോമസ്, പി.റ്റി.എ. പ്രസിഡന്റ് അഖില്‍ ഷാജി, സന്തോഷ് കാവുകാട്ട്, സുന്ദരേശ്, ജോഷിബ എന്നിവര്‍ പ്രസംഗിച്ചു.





0 Comments