ജീവിതസായാഹ്നത്തില്‍ തനിച്ചായ വൃദ്ധ വയോജനങ്ങളെ സംരക്ഷിക്കുന്ന പാലായിലെ ആദ്യത്തെ അഗതി വൃദ്ധമന്ദിരമായ സെയിന്റ് വിന്‍സന്റ് പ്രൊവിഡന്‍സ് ഹൗസ് കാരുണ്യ ശുശ്രൂഷയുടെ എഴുപതാം വാര്‍ഷികമാഘോഷി ക്കുന്നു. വാര്‍ദ്ധക്യത്തില്‍ തനിച്ചായ സഹോദരി സഹോദരന്മാര്‍ക്ക് കാരുണ്യ തണലേകുന്ന ഈ അഗതി മന്ദിരം 1954 ഡിസംബര്‍ 11 നാണ് ആരംഭിച്ചത്. കിഴതടിയൂര്‍ CMI ആശ്രമത്തിന്റെ ആദ്യപ്രീയോര്‍ ആന്‍ഡ്രൂസ് അച്ചന്റെയും പിന്‍തുണയോടെ വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവിന്റെ ആശീര്‍വ്വദത്താലും ആരംഭിച്ച അഗതിമന്ദിര ത്തിന്റെ ഭരണ ചുമതല സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി പാലായിലുള്ള സി എം ഐ ആശ്രമത്തെ ഏല്‍പ്പിച്ചു. ഏകദേശം 28 വര്‍ഷത്തോളം CMI ആശ്രമത്തിന്റെ മേല്‍നോട്ടത്തിലായിരുന്ന ഈ വൃദ്ധ മന്ദിരത്തിന്റെ ചുമതല പിന്നീട് എസ് ഡി സിസ്റ്റേഴ്‌സിനെ ഏല്പിച്ചു.ചങ്ങനാശേരി ആസ്ഥാനം ആയുള്ള സെന്റ് ജോസഫ് പ്രോവിന്‍സിന്റെ കീഴിലുള്ള സ്ഥാപനമാണ് സെന്റ് വിന്‍സന്റ് പ്രൊവിഡന്‍സ് ഹൗസ്. SD ഈ സ്ഥാപനം ഏറ്റെടുത്തിട്ട് 40 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുകയാണ്.. പാലായില്‍ SD യ്ക്ക് ആറ് മഠങ്ങളാണ് ഉള്ളത്. SD സെന്റ് ജോസഫ് പ്രോവിന്‍സിന്റെ ഇപ്പോഴത്തെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ മദര്‍ ദീപ്തി ജോസിന്റെയും ഈ സ്ഥാപനത്തിന്റെ പ്രസിഡന്റും കോട്ടയം ജൂവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗവുമായ അഡ്വക്കേറ്റ് Sr. jyothis ന്റെയും,സുപ്പീരിയര്‍ സി.അമല അറയ്ക്കലിന്റെയും നേതൃത്വത്തിലാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത് . അനാഥരും പാവപ്പെട്ടവരും രോഗികളുമായ 60 വയസ്സിന് മുകളില്‍ പ്രായമുള്ള അറുപതോളം സ്ത്രീ പുരുഷന്മാര്‍ക്ക് സൗജന്യമായി ഇവിടെ പരിചരണം നല്‍കുന്നു. റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ,വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി അംഗങ്ങള്‍ ,മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മാതൃ-പിതൃ വേദി അംഗങ്ങള്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ അംഗങ്ങള്‍ ആണ്. നവംബര്‍ 15 -ാം തീയതി മൂന്നുമണിക്ക് സെന്റ് വിന്‍സന്റ് ഹൗസില്‍ വെച്ച് സ്ഥാപനത്തിന്റെ സപ്തതിയും വയോജന ദിനാചരണവും നടത്തും. വാര്‍ത്താ സമ്മേളനത്തില്‍
മദര്‍ സുപ്പീരിയര്‍:സിസ്റ്റര്‍ അമല അറയ്ക്കല്‍ , സിസ്റ്റര്‍ മേരി ജയിന്‍, സിസ്‌റര്‍ ആനീസ് വാഴയില്‍ , ബിജോയ് മണര്‍കാട്ട് , ജോസ് പാലിയേക്കുന്നേല്‍ , ജോബ് അഞ്ചേരിയില്‍ , ഫിലിപ്പ് വാതക്കാട്ടില്‍ , സോജന്‍ കല്ലറയ്ക്കല്‍
, ജോസഫ് മറ്റം എന്നിവര്‍ പങ്കെടുത്തു.


.webp)


0 Comments