ലയണ്‍സ് ക്ലബ് രാമപുരം ടെമ്പിള്‍ ടൗണ്‍, S.H. Girls ഹൈസ്‌കൂളിലെ കുട്ടികള്‍ക്കായി കേരള പോലീസ് നര്‍ക്കോട്ടിക് സെല്‍ കോട്ടയത്തിന്റെ സഹകരണത്തോടെ സെല്‍ഫ് ഡിഫന്‍സ് ട്രെയിനിങ് നല്‍കി. ലയണ്‍സ് ക്ലബ് പ്രസിഡണ്ട് കേണല്‍ കെ എന്‍ വി ആചാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സ്‌കൂള്‍ എച്ച് എം ജാനറ്റ് കുര്യന്‍ ഉദ്ഘാടനം നിര്‍വഹിച്ചു, ലയണ്‍സ് ക്ലബ് ചീഫ് പ്രോജക്ട് കോഡിനേറ്റര്‍ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കേരള പോലീസ് നര്‍ക്കോട്ടിക് സെല്‍ കോട്ടയം യൂണിറ്റില്‍ നിന്നും സിപിഒ മാരായ പ്രസീജ SP, നീതു ദാസ് NS, രമ്യ രവീന്ദ്രന്‍ തുടങ്ങിയവര്‍ ട്രെയിനിങ്ങിന് നേതൃത്വം നല്‍കി. ചടങ്ങില്‍ ലയണ്‍സ് ക്ലബ് സെക്രട്ടറിരമേശ് ആര്‍, മനോജ് കുമാര്‍ കെ. അഡ്മിനിസ്‌ട്രേറ്റര്‍ മനോജ് കുമാര്‍ മുരളീധരന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍മാരായ വിജയകുമാര്‍ പോന്തത്തില്‍, മനോജ് N തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു.





0 Comments