ളാലം ബ്ലോക്ക് മുത്തോലി ഡിവിഷനില്‍ ചേര്‍പ്പുങ്കല്‍ ഹോളിക്രോസ് സ്‌കൂളിലെ മുന്‍ ഹെഡ് മാസ്റ്റര്‍ ഷാജി ജോസഫ് സ്ഥാനാര്‍ത്ഥിയാവും. കഴിഞ്ഞ 3 പതിറ്റാണ്ടുകാലത്തോളം, അധ്യാപന രംഗത്ത് മികച്ച സേവനം കാഴ്ച വയ്ക്കുകയും ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ്സ് സ്‌കൂളിനെ മികവിന്റെ കേന്ദ്രമാക്കി മാറ്റാന്‍ നേതൃത്വം നല്‍കുകയും ചെയ്ത ഷാജി ജോസഫ് ജനങ്ങളെ സേവിക്കുക എന്ന ലക്ഷ്യത്തോടെ ജനവിധി തേടുകയാണ്. വിവിധ ക്ഷേമപദ്ധതികള്‍ ജനോപകാരപ്രദമായ രീതിയില്‍ നടപ്പിലാക്കുന്നതിനും ചര്‍ച്ചകള്‍ നടത്തി ഉരുത്തിരിയുന്ന ആശയങ്ങളുടെ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികള്‍ നടപ്പാക്കാനുള്ള പരിശ്രമവും നടത്തുന്നതെന്നും ഷാജി ജോസഫ് പറഞ്ഞു. LDF കേരള കോണ്‍ഗ്രസ് M സ്ഥാനാര്‍ത്ഥിയായി രണ്ടില ചിഹ്നത്തിലാണ് ഷാജി ജോസഫ് മത്സരിക്കുന്നത്.





0 Comments