കുറവിലങ്ങാട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഭാര്യ യുഡിഎഫ് സ്വതന്ത്രയായി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നു. ആശാ പ്രവര്‍ത്തകരുടെ അവകാശ സമരങ്ങളിര്‍ പങ്കെടുത്ത ഇടതുപക്ഷ സഹയാത്രികയായ സിന്ധു രവീന്ദ്രനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് എത്തുന്നത് . കുറവിലങ്ങാട് ഗ്രാമപഞ്ചായത്തിലെ പള്ളിയമ്പ് ബ്രാഞ്ച് സെക്രട്ടറി എം. ഈ.രവീന്ദ്രന്റെ ഭാര്യ സിന്ധു ആണ് യുഡിഎഫ് സ്വതന്ത്രയായി പതിമൂന്നാം വാര്‍ഡില്‍ മത്സരിക്കുവാന്‍ തയ്യാറെടുക്കുന്നത്. തിരുവനന്തപുരത്ത് നടന്ന ആശ സമരത്തില്‍ പങ്കെടുത്ത സിന്ധുവിനെ സമരത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ സിപിഎം സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ഈ സാഹചര്യമാണ് മാറി ചിന്തിക്കുവാന്‍ ഇവരെ പ്രേരിപ്പിച്ചത്.





0 Comments