Breaking...

9/recent/ticker-posts

Header Ads Widget

"ലഹരിയില്ലാത്ത പുലരിക്കായ് " എന്ന എൽ.ഇ.ഡി സ്ക്രീനിങ്ങ് സ്ട്രീറ്റ് ഡ്രാമ നടത്തി



ലയൺസ് ക്ലബ്ബ്  ഡിസ്ട്രിക്ട് 318B യുടെ നേതൃത്വത്തിൽ വിമൻസ് ഫോറം അടൂർ ലയൺസ് ക്ലബിന്റെയും പാലാ അൽഫോൻസാ കോളേജ് എൻ. എസ്. എസ്.  യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ പാലാ അൽഫോൻസാ കോളേജിൽ വച്ച് ലഹരിവിരുദ്ധ ക്യാമ്പെയ്ൻ  "ലഹരിയില്ലാത്ത പുലരിക്കായ് "  എന്ന എൽ.ഇ.ഡി സ്ക്രീനിങ്ങ് സ്ട്രീറ്റ് ഡ്രാമ നടത്തി. പരിപാടിയുടെ ഉദ്ഘാടനം കോളേജ് പ്രിൻസിപ്പൽ ഡോ. സി. മിനിമോൾ മാത്യു വിന്റെ അദ്ധ്യക്ഷതയിൽ, സോഷ്യൽ ആക്റ്റിവിസ്റ്റ് ശ്രീമതി നിഷ ജോസ് കെ. മാണി നിർവ്വഹിച്ചു.  ലയൺസ് ക്ലബ്ബ് ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ് , ആൻ്റി ഡ്രഗ് ക്യാമ്പെയ്ൻ ഡിസ്ട്രിക്ട് കോർഡിനേറ്റർ ബിജു എസ്. തോമസ് എന്നിവർ നേതൃത്വം നൽകുന്ന ഈ പ്രോഗ്രാം ലയൺസ് 318ബി ചീഫ് കോഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം വിശദീകരിച്ചു. വിമൻസ് ഫോറം  ചെയർ പേഴ്സൺ സുരമ്യ വർഗീസ്, സെക്രട്ടറി ഡയാന മനോജ്‌, ട്രഷറർ റീന ബൈജു, കോളേജ് ബർസാർ റവ. ഫാ. കുര്യാക്കോസ് വെള്ളച്ചാലിൽ എന്നിവർ പ്രസംഗിച്ചു. വൈസ് പ്രിൻസിപ്പൽമാരായ ഡോ. സി. മഞ്ജു എലിസബത്ത് കുരുവിള,  മിസ്സ്‌ മഞ്ജു ജോസ്, എൻ.എസ്.എസ് മുൻ പ്രോഗ്രാം ഓഫീസർ ഡോ. സിമിമോൾ സെബാസ്റ്റ്യൻ, സെക്രട്ടറിമാരായ വരലക്ഷ്മി, സാനിയ  എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.



Post a Comment

0 Comments