Breaking...

9/recent/ticker-posts

Header Ads Widget

വെള്ളച്ചാട്ടത്തില്‍ വീണ സ്വര്‍ണമാല ടീം എമര്‍ജന്‍സി മുങ്ങിയെടുത്തു



വെള്ളച്ചാട്ടത്തില്‍ വീണ സ്വര്‍ണമാല ടീം എമര്‍ജന്‍സി  നിമിഷങ്ങള്‍ക്കകം മുങ്ങിത്തപ്പിയെടുത്തു. പൈക ഉരുളികുന്നം ഞണ്ട്പാറ അരുവിയിലെ വെള്ളച്ചാട്ടത്തിലാണ്  പൈക സ്വദേശി ജെസ്വിന്റെ സ്വര്‍ണമാല വീണത്. ജെസ്വിന്‍ കൂട്ടുകാരോടൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോളായിരുന്നു സ്വര്‍ണമാല വെള്ളച്ചാട്ടത്തില്‍ നഷ്ടപ്പെട്ടത്. 

ഏറെ നേരം തിരഞ്ഞെങ്കിലും മാലയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ലഭിച്ചത്. ജെസ്വിന്‍ ഉടന്‍ തന്നെ ടീം എമര്‍ജന്‍സിയുടെ സഹായം തേടുകയായിരുന്നു. തിരച്ചില്‍ തുടങ്ങി മൂന്നാം മിനിറ്റില്‍ തന്നെ  മാല കണ്ടെത്തി.  ക്യാപ്ടന്‍ അഷ്റഫ്കുട്ടിയുടെ നേതൃത്വത്തിലുള്ള എമര്‍ജന്‍സി റെസ്‌ക്യൂ ടീമാണ് വെള്ളത്തില്‍ വീണ സ്വര്‍ണമാല കണ്ടെത്തിയത്.


Post a Comment

0 Comments