Breaking...

9/recent/ticker-posts

Header Ads Widget

രണ്ട് ദിവസത്തെ പരിശീലന ക്ലാസ് സമാപിച്ചു



പാമ്പാടി ബ്ലോക്കിലെ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ട് ദിവസത്തെ പരിശീലന ക്ലാസ് സമാപിച്ചു. പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, പള്ളിക്കത്തോട്  പിറ്റിനാല്‍ അയ്യപ്പന്‍പിള്ള മെമ്മോറിയല്‍ കമ്മ്യൂണിറ്റി ഹാള്‍ എന്നിവിടങ്ങളില്‍ നടന്ന പരിശീലനക്ലാസിന്റെ ഉദ്ഘാടനം ബ്ലോക്ക് റിട്ടേണിംഗ് ഓഫീസര്‍ എം എ ആശ നിര്‍വ്വഹിച്ചു. പോളിംഗ് ജോലികള്‍,പോളിംഗ് മെറ്റീരിയല്‍സ് കളക്ഷന്‍, പോളിംഗിന് ശേഷമുള്ള മെറ്റീരിയല്‍സ് തിരികെ സമര്‍പ്പണം,പോള്‍ മാനേജര്‍ ആപ്പ്, ഹാന്‍ ഓണ്‍ ട്രയിനിംഗ്് തുടങ്ങിയ വിഷയങ്ങളില്‍ ബ്ലോക്ക് തല മാസ്റ്റര്‍ ട്രയിനര്‍മാരായ വിനോദ് ആര്‍, പ്രദീപ് ആര്‍, ജയകുമാര്‍ എം ആര്‍, വിനു കെ,  ഗ്രീന്‍ പ്രോട്ടോക്കോള്‍ സംബന്ധിച്ച് ശുചിത്വമിഷന്‍ പാമ്പാടി ബ്ലോക്ക് റിസോഴ്സ് പേഴ്സണ്‍ ഹരികുമാര്‍ മറ്റക്കര, കോട്ടയം മുനിസിപ്പാലിറ്റി റിസോഴ്സ് പേഴ്സണ്‍ നിഷ റ്റി ജി തുടങ്ങിയവര്‍ ക്ലാസെടുത്തു. ബ്ലോക്ക്് ബി ഡി ഒ ജോമോന്‍ മാത്യു,ജി ഇ ഒ ബിന്ദു എം പി,ജോയിന്റ് ബി ഡി ഒ ഷിനു ജോര്‍ജ്ജ്, ജയകുമാര്‍ പി ആര്‍, ശ്രീജാമോള്‍  തുടങ്ങിയവര്‍ പരിശീലനത്തിന് നേതൃത്വം നല്കി.



Post a Comment

0 Comments