പാതയോരത്തെ കൂറ്റന്‍ പാലമരത്തിന്റെ ശിഖരങ്ങള്‍ ഒടിഞ്ഞുവീണു. തിരക്കേറിയ എം സി റോഡില്‍ പട്ടിത്താനം ചുമടുതാങ്ങി ഭാഗത്ത് അപകട വളവില്‍ ആയിരുന്നു സംഭവം. വൈദ്യുതി പോസ്റ്റ് അടക്കം തകര്‍ന്നു വീണു. തിരക്കേറിയ റോഡില്‍ അപകട സമയത്ത് വാഹനങ്ങള്‍ ഇല്ലാതിരുന്നത് മൂലം വലിയ ദുരന്തമാണ്ഒഴിവായത്. അപകടാവസ്ഥയിലായ പാലമരത്തിന്റെ ശിഖരങ്ങള്‍ ദ്രവിച്ച നിലയില്‍ ആയത് അപകട ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഇതോടെ മരം വെട്ടി നീക്കണമെന്ന ആവശ്യവുംശക്തമായി.





0 Comments